ETV Bharat / state

നിയമസഭാ തെരഞ്ഞെടുപ്പ്; മാഹിയില്‍ പൊലീസ് പരിശോധന ശക്തമാക്കി

തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വ്യാപകമായി പണവും മറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്

കണ്ണൂര്‍  കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍  മാഹിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി  മാഹി  kerala election 2021  assembly election 2021  kannur  kannur latest news  police tightens checkings in mahe  mahe  mahe latest news
മാഹിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
author img

By

Published : Mar 6, 2021, 12:19 PM IST

Updated : Mar 6, 2021, 12:57 PM IST

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹിയിൽ പൊലീസ് പരിശോധന കർശനമാക്കി. മാഹി-കേരള അതിർത്തി പങ്കിടുന്ന ആറ് സ്ഥലങ്ങളിലാണ് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വ്യാപകമായി പണവും മറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്.

മാഹിയുമായി അതിർത്തി പങ്കിടുന്ന പൂഴിത്തല, മാഹിപ്പാലം, മാക്കുനി, കോപ്പാലം, പാറാൽ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് 24 മണിക്കൂറും പരിശോധനകൾ നടത്തുന്നത്. പൊലീസ് പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം 18 കിലോ സ്വർണവും മദ്യവും പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മാഹി സിഐ ആടൽ അരശൻ പറഞ്ഞു. കൂടാതെ മാഹി മേഖലയിൽ 24 മണിക്കൂറും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

Last Updated : Mar 6, 2021, 12:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.