ETV Bharat / state

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന്‌ പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്

ക്രമസമാധാനം തകർക്കാൻ ഇവരെ ആരെങ്കിലും ഉപയോഗപ്പെടുത്തിയോ എന്നതിലാണ് പൊലീസിന്‍റെ അന്വേഷണം.

കണ്ണൂർ വാർത്ത  kannur news  ഇതര സംസ്ഥാന തൊഴിലാളികൾ  protests of other state workers
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന്‌ പിന്നിൽ വൻ കൂടിയാലോചനയെന്ന്‌ പൊലീസ്
author img

By

Published : May 20, 2020, 4:29 PM IST

കണ്ണൂർ: റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പൊലീസ്. വളപട്ടണത്ത് കൂട്ടമായി താമസിക്കുന്ന യുപി സ്വദേശികൾക്ക് വ്യാജസന്ദേശം നൽകിയവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം തുടരുന്നത്. കാസർകോട്‌ നിന്ന് ഉത്തർപ്രദേശിലേക്ക് ട്രെയിൻ ഉണ്ടെന്നും വണ്ടിക്ക് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്നുമുള്ള സന്ദേശത്തെ തുടർന്നാണ് അതിരാവിലെ ഇരുനൂറിലേറെ പേർ റെയിൽപാളത്തിലൂടെ സ്റ്റേഷനിലേക്ക് നടന്നത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന്‌ പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്

വളപട്ടണം പുഴയിൽ നിന്ന് മണൽ വാരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കൂട്ടത്തോടെ റെയിൽവെ സ്റ്റേഷനിലേക്ക് എത്തിയത്. ക്രമസമാധാനം തകർക്കാൻ ഇവരെ ആരെങ്കിലും ഉപയോഗപ്പെടുത്തിയോ എന്നതിലാണ് പൊലീസിന്‍റെ അന്വേഷണം. അതേ സമയം ഇത്രയേറെ അതിഥി തൊഴിലാളികൾ പത്ത് കിലോമീറ്ററിലേറെ റെയിൽ പാളത്തിലൂടെ നടന്നിട്ടും വിവരം ലഭിക്കാതെ പോയത് പൊലീസിന്‍റെയും സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും ഗുരുതരമായ വീഴ്‍ചയായാണ് കണക്കാക്കപ്പെടുന്നത്. വടക്കേ ഇന്ത്യയിൽ നടന്നതിന് സമാനമായ സംഭവം പൊലീസ് അറിഞ്ഞത് തൊഴിലാളികൾ സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ്.

നാട്ടിലേക്ക് ട്രെയിൻ ഉണ്ടോ എന്ന് അന്വേഷിച്ച് കഴിഞ്ഞ്‌ കുറെ ദിവസങ്ങളായി തൊഴിലാളികൾ കലക്ടറേറ്റിലും ലേബർ ഓഫീസിലും വരുന്നത് പതിവായിരുന്നു. ചിലയിടങ്ങളിൽ ഭക്ഷണം ഇല്ല എന്ന പരാതിയും ഇവർ പറഞ്ഞിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതാണ് തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണമായതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.