കണ്ണൂർ: തലശ്ശേരിയിൽ പൊലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉക്കണ്ടൻ പീടിക മഞ്ഞോടി, പുതിയ ബസ് സ്റ്റാൻഡ്, സംഗമം ജംഗ്ഷൻ, ഓവർ റോഡ് പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ മാർച്ച് കടന്നുപോയി.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റൂട്ട്മാർച്ച് നടത്തിയത്. കേന്ദ്ര സേനയുടെ ഒരു കമ്പിനി ടീമിനെ ഇൻസ്‌പെക്‌ടർ ദാമോദരനും തലശ്ശേരി പൊലീസിനെ എസ്‌ഐ അഷറഫും എസ്‌ഐ ജഗജീവനും എന്നിവരും നയിച്ചു.