ETV Bharat / state

മോഷ്‌ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ - crime

നിര്‍ത്തിയിട്ട കാറില്‍ നിന്നും എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടുകയായിരുന്നു

police arrested man for swindling money with a stolen ATM card  മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ പ്രതി പൊലീസ് പിടിയിൽ  crime  a stolen ATM card
മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ പ്രതി പൊലീസ് പിടിയിൽ
author img

By

Published : Apr 4, 2021, 1:55 AM IST

കണ്ണൂർ: തളിപ്പറമ്പിൽ നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍(22) ആണ് അറസ്റ്റിലായത്.

ഏപ്രിൽ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. പ്രതി ബക്കളത്തെ സ്‌നേഹ ഇന്‍ ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി സ്വദേശിയായ മനോജ് കുമാറിന്‍റെ കെ.എല്‍. 58 എ.എ. 5720 കാറില്‍ നിന്നും എടിഎം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് രണ്ട് തവണകളിലായി 5000 വീതവും ഒരു തവണ 60,000 രൂപയും കവര്‍ന്നു. കാർഡിന്‍റെ പിറകിൽ പിൻ നമ്പർ രേഖപ്പെടുത്തിയതിനാൽ പ്രതിക്ക് പണം എളുപ്പത്തില്‍ പിൻവലിക്കാനായി. 60,000 രൂപയ്ക്ക് തളിപ്പറമ്പിലെ ഒരു കടയിൽ നിന്നും ഐഫോൺ വാങ്ങുകയും മറ്റൊരു കടയിൽ അത് മറിച്ചു വിൽക്കുകയും ചെയ്തു.

മനോജ്‌ കുമാറിന്‍റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വെള്ളിയാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഗോവയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

ശനിയാഴ്ച രാവിലെ തളിപ്പറമ്പിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സ്കൂട്ടർ യാത്രികയെ തട്ടി വീഴ്ത്തി. തുടർന്ന് പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി. പരിക്കേറ്റ യുവതിയെയും പ്രതിയെയും ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.