കണ്ണൂർ: മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. ഹാഷിഷ് ഓയില്‍, അരക്കിലോ കഞ്ചാവ് എന്നിവ ഇവരില്‍ നിന്ന് പിടികൂടി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. കക്കാട് പാലക്കാട് സ്വാമി മഠം കക്കാടൻ ഹൗസിൽ സബിൻ (22 ), തോട്ടട ജിഫ്റ്റി വില്ലയിൽ ജിതിൻ ജോർജ് (21), തോട്ടട ദിനേശ് മുക്കിലെ അജ്നാസ് ക്വാര്‍ട്ടേഴ്സില്‍ നഹാസ് (22) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് യുവാക്കൾ കണ്ണൂരിലേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ - കണ്ണൂർ
ബംഗളൂരുവില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ണൂരിലേക്ക് എത്തിച്ചത്.
കണ്ണൂർ: മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. ഹാഷിഷ് ഓയില്‍, അരക്കിലോ കഞ്ചാവ് എന്നിവ ഇവരില്‍ നിന്ന് പിടികൂടി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. കക്കാട് പാലക്കാട് സ്വാമി മഠം കക്കാടൻ ഹൗസിൽ സബിൻ (22 ), തോട്ടട ജിഫ്റ്റി വില്ലയിൽ ജിതിൻ ജോർജ് (21), തോട്ടട ദിനേശ് മുക്കിലെ അജ്നാസ് ക്വാര്‍ട്ടേഴ്സില്‍ നഹാസ് (22) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് യുവാക്കൾ കണ്ണൂരിലേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഹാഷിഷ് ഓയിലും അരക്കിലോ കഞ്ചാവുമായി കണ്ണൂരിൽ മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കക്കാട് തോട്ടട എന്നീ പ്രദേശങ്ങളിലെ യുവാക്കളെ പിടികൂടിയത് .കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കക്കാട് പാലക്കാട് സ്വാമി മഠം കക്കാടൻ ഹൗസിൽ സബിൻ (22 ), തോട്ടട ജിഫ്റ്റിവില്ലയിൽ ജിതിൻ ജോർജ് (21), തോട്ടട ദിനേശ് മുക്കിലെ അജ്നാസ് കോട്ടേർസിൽ നഹാസ് (22) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ബംഗ്ലൂരുവിൽ നിന്നാണ് യുവാക്കൾ ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്നതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
Conclusion: