കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ധർമടം റിട്ടേർണിങ് ഓഫിസർ എ.ഡി.സി ജനറൽ ബെവിൻ ജോൺ വർഗീസ് ആണ് പത്രിക സ്വീകരിച്ചത്.
രണ്ടു സെറ്റ് പത്രികയാണ് പിണറായി വിജയൻ സമർപ്പിച്ചത്. സിപിഎം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിയ ശേഷം നേതാക്കളായ സി എൻ ചന്ദ്രൻ, എം.വി ജയരാജൻ എന്നിവർക്കൊപ്പമാണ് പിണറായി കലക്ടറേറ്റിലേക്ക് പത്രിക സമർപ്പിക്കാൻ എത്തിയത്. കൊവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പണം. അദ്ദേഹത്തിന് ശേഷം കണ്ണൂർ മണ്ഡലം സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനും കലക്ട്രേറ്റിലെത്തി പത്രിക സമർപ്പിച്ചു.