കണ്ണൂർ: ശബരിമല തീര്‍ഥാടകരുടെ കാര്‍ അപകടത്തില്‍പെട്ട് തളിപ്പറമ്പ സ്വദേശി മരിച്ചു. സംഭവ സമയം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
തളിപ്പറമ്പ കരിമ്പം സ്വദേശി ആലന്‍വളപ്പില്‍ സുനില്‍ (43) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിമ്പം സ്വദേശികളായ ലക്ഷ്മണന്‍, വേണുഗോപാല്‍, മനോജ്, മയ്യില്‍ സ്വദേശി സുരേഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സുനിലിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ആശാരിപ്പണിക്കാരനാണ് സുനില്‍. ഭാര്യ: സ്മിത, മക്കള്‍: ശിവസാഗര്‍, ഋഷിനാഥ്.