കണ്ണൂര്‍: കോഴിയമ്മയുടെ ചൂടും പരിചരണവുമേറ്റ് വളർന്ന മയിൽ കുഞ്ഞുങ്ങൾ (Peachicks Story from Kerala) ഇനി സ്വന്തം ആവാസ വ്യവസ്ഥ തേടി കാട്ടിലേക്ക്. പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി മുഹമ്മദ് അലിയുടെ വീട്ടിലെ പോര് കോഴി (Story of Hen) അടയിരുന്ന് വിരിയിച്ച മയിലുകളെയാണ് വനം വകുപ്പധികൃതരുടെ നേതൃത്വത്തിൽ കാട്ടിലേക്ക് മടക്കിയയച്ചത്. മുട്ടകൾ അട വെച്ചതു മുതൽ 2 മാസത്തിലധികമായി കോഴി സ്വന്തം കുഞ്ഞുങ്ങളെ പോലെയായിരുന്നു മയിലുകളെ പരിചരിച്ചത്.|Heart Touching stories
READ MORE: കുക്കു എന്ന 'കാക്ക'യും 'ഗ്രേസ്' കുടുംബവും; അപൂര്‍വ സൗഹൃദത്തിന്‍റെ കഥ
കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ മയ്യിൽ പ്രദേശത്ത് നിന്നുമാണ് വീട്ടുകാർക്ക് മയിലിന്‍റെ മുട്ടകൾ ലഭിച്ചത്. മുട്ടകൾ ലഭിച്ച വീട്ടുകാർ തളിപ്പറമ്പ് വനം വകുപ്പിനെ വിളിച്ച് വിവരം അറിക്കുകയായിരുന്നു. പെൺമയിൽ അട ഇരിക്കാൻ എത്താതായതോടെ വനം വകുപ്പിന്‍റെ നിർദേശപ്രകാരം മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ ഫോർ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുട്ടയുടെ സംരക്ഷണം ഏറ്റെടുക്കുകയും ഇൻക്യൂബേറ്റർ സൗകര്യമില്ലാത്തതിനാൽ ഒടുവിൽ മുഹമ്മദ് അലിയുടെ ഫാമിലുള്ള കോഴിക്ക് അടവെക്കാൻ വിട്ടു നല്‍കുകയുമായിരുന്നു.
സാധാരണയായി കൂട്ടം തെറ്റി നാട്ടിലേക്കെത്താറുള്ള മയിൽക്കുഞ്ഞുങ്ങളെ വനംവകുപ്പ് അതികൃതർ തിരികെ കാട്ടിൽ കൊണ്ടുവിടാറുണ്ടെങ്കിലും ഇത്തരത്തിൽ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ കാട്ടിലേക്കയക്കുന്നത് അപൂർവ്വമായാണെന്ന് മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ ഫോർ വൈൽഡ് ലൈഫ് പ്രവര്‍ത്തകന്‍ റിയാസ് മാങ്ങാട് പറയുഞ്ഞു. പോരുകോഴിയിൽ പെട്ട അസീൽ എന്നയിനം കോഴിയിലായിരുന്നു അടവെച്ചത്. 25 ദിവസങ്ങൾക്ക് ശേഷം മുട്ടവിരിഞ്ഞ് പുറത്തുവന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളെന്നോണം ചിറകിലൊതുക്കിയാണ് പിടക്കോഴി വളർത്തിയത്.
READ MORE: ഈ വേഴാമ്പല്‍ വിരുന്നുകാരിയല്ല, ഷെട്ടിയുടെ വീട്ടിലെ അംഗത്തെ പോലെ
ഇപ്പോൾ സ്വന്തമായി ഇര തേടിത്തുടങ്ങിയതോടെയാണ് ഇവയെ വനം വകുപ്പ് അധികൃതർ കാട്ടിൽ കൊണ്ട് വിട്ടത്. ഇത്രയും നാൾ കൂടെത്തന്നെ ഉണ്ടായ മയിലുകളെ വിട്ടുപിരിയുന്നതിൽ മുഹമ്മദ് അലിയും ഏറെ വിഷമത്തിലാണ്. തള്ളക്കോഴിയുടെ സംരക്ഷണമില്ലാതെ ഇനി മയിൽ കുഞ്ഞുങ്ങൾക്ക് പ്രകൃതി ഒരുക്കിയ ആവാസ വ്യവസ്ഥയിലേക്ക് മടക്കം.
ALSO READ: Infighting In LJD| എല്‍.ജെ.ഡി പിളരുമോ? അതോ തര്‍ക്കം തീരുമോ? നിര്‍ണായക യോഗം ഇന്ന്