ETV Bharat / state

കുഞ്ഞൻ മരങ്ങളുടെ പറുദീസ: സുലൈമാന്‍റെ ബോൺസായ് സാമ്രാജ്യം

ചെറിയ പാത്രത്തിൽ വളരുന്ന സസ്യം എന്നാണ് ബോൺസായ് എന്ന ഈ ജാപ്പനീസ് വാക്കിന്‍റെ അർത്ഥം.

കുഞ്ഞൻ മരങ്ങൾ  തളിപ്പറമ്പ് കുപ്പം  കുഞ്ഞൻ മരങ്ങളുടെ പറുദീസ: സുലൈമാന്‍റെ ബോൺസായി സാമ്രാജ്യം  സുലൈമാന്‍റെ ബോൺസായി സാമ്രാജ്യം  സുലൈമാന്‍റെ ബോൺസായി കൃഷി  തളിപ്പറമ്പ് കുപ്പം സ്വദേശി സുലൈമാൻ  ബോൺസായ് മരങ്ങൾ  കണ്ണൂർ  ഫൈക്കസ്‌ ബെഞ്ചാമിന  പുഷ്‌പോത്സവം  ഉദ്യാന കല  ബോൺസായി  paradise of small trees  paradise of small trees; sulaiman's bonsai empire  sulaiman's bonsai empire  sulaiman  kannur  thalipparamb kuppam
കുഞ്ഞൻ മരങ്ങളുടെ പറുദീസ: സുലൈമാന്‍റെ ബോൺസായ് സാമ്രാജ്യം
author img

By

Published : Jan 21, 2021, 6:04 AM IST

കണ്ണൂർ: ഇത്തിരിക്കുഞ്ഞൻ മരങ്ങളുടെ സാമ്രാജ്യമാണ് തളിപ്പറമ്പ് കുപ്പം സ്വദേശി സുലൈമാന്‍റെ വീടും പരിസരവും. 400ൽപരം ബോൺസായ് മരങ്ങളുടെ ശേഖരങ്ങളാൽ പ്രകൃതി സുന്ദരമാണ് ഇദ്ദേഹത്തിന്‍റെ മുറ്റവും ടെറസും.

അലങ്കാരത്തിനൊപ്പം കൗതുകവുമുണർത്തി ജനഹൃദയങ്ങൾ കീഴടക്കുന്നവയാണ് ബോൺസായ് മരങ്ങൾ. ചെറിയ പാത്രത്തിൽ വളരുന്ന സസ്യം എന്നാണ് ഈ ജാപ്പനീസ് വാക്കിന്‍റെ അർത്ഥം. പൂർണ വളർച്ചയെത്തിയ ഏതൊരു വൃക്ഷത്തിന്‍റെയും ആനുപാതികമായ ചെറിയ പതിപ്പാണ് ബോൺസായ്. ജനഹൃദയങ്ങൾ കീഴടക്കിയെങ്കിലും ഇവയെപ്പറ്റി നിരവധി തെറ്റിദ്ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഒരു ചെടിയെ ശരിയായ വിധത്തിൽ വളരാനനുവദിക്കാതെ വെള്ളവും വളവും സൂര്യ പ്രകാശവും കുറച്ച് ക്രൂരമായി വളച്ചൊടിച്ചാണ് ബോൺസായ് ആക്കിയെടുക്കുന്നത് എന്നിങ്ങനെയാണ് പലരുടെയും തെറ്റിദ്ധാരണകൾ. എന്നാൽ യഥാർത്ഥ ബോൺസായ് ആരോഗ്യവും പ്രസരിപ്പുമുള്ളവയും പ്രകൃതിയിൽ കാണുന്ന വൃക്ഷങ്ങളുടെ സവിശേഷതകൾ പലതും ഉൾക്കൊളളുന്നവയുമായിരിക്കും.

കുഞ്ഞൻ മരങ്ങളുടെ പറുദീസ: സുലൈമാന്‍റെ ബോൺസായ് സാമ്രാജ്യം

ചെറിയ പാത്രങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന വ്യത്യസ്‌തയിനം പൂമരങ്ങൾ, പുളി മരം, പേരാൽ, കായ്‌ച്ചു നിൽക്കുന്ന സപ്പോട്ട തുടങ്ങി കുഞ്ഞൻ മരങ്ങളുടെ ഒരു സാമ്രാജ്യം കാണാം സുലൈമാന്‍റെ വീട്ടില്‍. മനോഹരങ്ങളായ നാനൂറിൽപരം ബോൺസായി മരങ്ങളുടെ ശേഖരം ഇവിടെയെത്തിയാൽ നമുക്ക് കാണാൻ സാധിക്കും. 65ഉം 25ഉം 15ഉം വയസുള്ള പേരാൽ, 65ഉം 32ഉം വയസുള്ള ഫൈക്കസ്‌ ബെഞ്ചാമിന, 10 വർഷം പ്രായമുള്ള കായ്‌ച്ചു നിൽക്കുന്ന സപ്പോട്ട, 25 വർഷം പ്രായമുള്ള പുളി തുടങ്ങിയവയാണ്‌ സുലൈമാന്‍റെ ബോൺസായ് മരങ്ങളിലെ പ്രധാന താരങ്ങൾ. 65 വർഷം പ്രായമുള്ള ഫൈക്കസ്‌ ബെഞ്ചാമിനയാണ്‌ ഇക്കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയതും വിലപിടിപ്പുള്ളതും. ഒരുലക്ഷം രൂപയോളമാണ് ഇതിന്‍റെ വില. എന്നാൽ കാസർകോട് നടന്ന പുഷ്‌പോത്സവത്തിൽ ഇതിനായി ആവശ്യക്കാരെത്തിയെങ്കിലും ഇദ്ദേഹം വിൽക്കാൻ തയ്യാറായില്ല. അഞ്ച്‌ വർഷം പ്രായമുള്ള ആൽമരത്തിനാണ്‌ ഇവയിൽ ഏറ്റവും കുറവ് വില. രണ്ടായിരം രൂപയാണ് ഇതിന്‍റെ വില. അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയിലെ ക്ലാസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സുലൈമാൻ ബോൺസായി കൃഷിയിലേക്ക് ചുവട് വച്ചത്. കഴിഞ്ഞ 25 വർഷമായി ഇദ്ദേഹം ഈ മേഖലയിലുണ്ട്. തുടർച്ചയായി ഏഴു വർഷത്തോളം കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ പ്ലാന്‍റ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച സുലൈമാനെ തേടി ഏറ്റവും നല്ല ബോൺസായ് കര്‍ഷകനുള്ള നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. വടകര സ്വദേശിയായ പ്രവീൺകുമാറും സുലൈമാനും ചേർന്നാണ് ബോൺസായ് കൃഷി നടത്തുന്നത്.

താൽപര്യമുള്ളവർക്ക് ചെറിയ ഇലകളുള്ള പുളി, ഡിവിഡിവി, നെല്ലി കൂടാതെ വിവിധതരം ആലുകൾ, അഡീനിയം പോലുള്ള സിലന്‍റുകൾ തുടങ്ങിയവ കൃഷി ചെയ്യുന്നതാണ് എളുപ്പം. ഏകദേശം രണ്ട് വർഷം വരെ വലിയ പാത്രത്തിൽ ചെടി വളർത്തിയ ശേഷം അനുയോജ്യമായ രീതിയിൽ വേരുകളും ശിഖിരങ്ങളും ചെത്തി ഒതുക്കി ചെറിയ പാത്രങ്ങളിലേക്ക് ഇവയെ മാറ്റി നടാം. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് മാറ്റി നടാൻ പറ്റിയ സമയം. മണ്ണ്, ഉണങ്ങിയ ചാണകം, ആറ്റുമണൽ ഇവ 1:1:1 എന്ന അളവിൽ നിറച്ചാണ് ഇവ മാറ്റി നടേണ്ടത്.

ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ ഒരു സസ്യത്തെ ബോൺസായ് ആക്കിയെടുക്കാൻ സാധിക്കില്ല. അൽപം കലാബോധവും ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ ബോൺസായ് എന്ന ഉദ്യാന കലയിലൂടെ കുഞ്ഞൻ മരങ്ങളുടെ മനോഹരമായ ഉദ്യാനം തീർക്കാൻ നമുക്ക് സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.