ETV Bharat / state

പാനൂർ യുവതിയുടെ കൊലപാതകം പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമെന്ന് പൊലീസ് - വിഷ്‌ണുപ്രിയ കൊലപാതകം പ്രതി അറസ്റ്റിൽ

പാനൂർ കൊലപാതകത്തിൽ പ്രതി ശ്യാംജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.

പാനൂർ കൊലപാതകം  panoor vishnupriya murder  panoor vishnupriya murder accused arrest  murder accused arrest in kannur  പാനൂർ യുവതിയുടെ കൊലപാതകം  പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം  കൊലപാതകം  യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി  വിഷ്‌ണുപ്രിയ  വിഷ്‌ണുപ്രിയ കൊലപാതകം  വിഷ്‌ണുപ്രിയ കൊലപാതകം പ്രതി അറസ്റ്റിൽ
പാനൂർ യുവതിയുടെ കൊലപാതകം പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമെന്ന് പൊലീസ്
author img

By

Published : Oct 22, 2022, 8:10 PM IST

കണ്ണൂർ: പാനൂരിൽ വീടിനകത്ത് 23കാരിയെ പ്രതി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് ശ്യാംജിത്ത് കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചുറ്റിക കൊണ്ട് അടിയേറ്റ് ബോധരഹിതയായ വിഷ്‌ണുപ്രിയയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് ശ്യാംജിത്ത് പൊലീസിന് മൊഴി നൽകിയതായാണ് വിവരം.

അഞ്ച് വർഷമായി ശ്യാംജിത്തും വിഷ്‌ണുപ്രിയയും പ്രണയത്തിലായിരുന്നു. എന്നാൽ ആറ് മാസം മുൻപ് വിഷ്‌ണുപ്രിയ പ്രണയത്തിൽ നിന്ന് പിന്മാറുകയും മറ്റൊരാളുമായി അടുപ്പത്തിലാകുകയും ചെയ്‌തു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ശ്യാംജിത്ത് നൽകിയ മൊഴി. വീടിന്‍റെ പിൻവശത്തെ ഗ്രില്ല് തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നൽകി.

അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചെത്തിയ അമ്മയാണ് വിഷ്‌ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയായ കൂത്തുപറമ്പിനടുത്തെ മാനന്തേരി സ്വദേശി ശ്യാംജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

Also Read: യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി പൊലീസ് കസ്‌റ്റഡിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.