ETV Bharat / state

പാനൂര്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ലാനേതാവെന്ന് കെ സുധാകരന്‍ - kannur political violence news

ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് പനോളി വത്സനെന്ന് കെ സുധാകരന്‍. സിപിഎം അക്രമം തുടര്‍ന്നാല്‍ നോക്കിയിരിക്കില്ലെന്നും പ്രതികരണം.

പാനൂര്‍ കൊലപാതകം  പാനൂര്‍ മന്‍സൂര്‍ കൊലപാതകം  കണ്ണൂര്‍ ലീഗ് പ്രവര്‍ത്തകന്‍ കൊലപാതകം  kannur panoor murder  kannur league worker murder  kannur cpm league clash  manzoor murder news  kannur political violence news  കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകം വാര്‍ത്ത
പാനൂര്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ലാ നേതാവെന്ന് കെ സുധാകരന്‍
author img

By

Published : Apr 7, 2021, 3:33 PM IST

Updated : Apr 7, 2021, 5:54 PM IST

കണ്ണൂര്‍: പാനൂര്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ല കമ്മിറ്റിയംഗം പനോളി വത്സനെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍. കൊലപാതകം നടത്താനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ പനോളി വത്സനെതിരെ പൊലീസ് കേസ് എടുക്കണം. മരിച്ച മന്‍സൂറിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ പൊലീസ് തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പും അക്രമി സംഘത്തെ നയിച്ച രാഷ്ട്രീയ പാരമ്പര്യമുള്ള സിപിഎം നേതാവാണ് പനോളി വത്സന്‍. സമൂഹ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് കൊല നടത്തിയത്. ഇത് ഗൂഢാലോചനയ്ക്ക് തെളിവാണ്. സിപിഎം അക്രമം തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

പാനൂര്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ലാനേതാവെന്ന് കെ സുധാകരന്‍

Last Updated : Apr 7, 2021, 5:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.