കണ്ണൂർ: തലശ്ശേരി- മാഹി ബൈപ്പാസിലെ പാലത്തിന്‍റെ നിർമാണത്തിലിരിക്കുന്ന സ്ലാബുകൾ തകർന്നതിന് പിന്നാലെ ഫേസ്‌ബുക്കിൽ ഒറ്റ വരി പോസ്റ്റുമായി മുന്‍ പൊതുമരാമത്ത് മന്ത്രി വി .കെ ഇബ്രാഹിം കുഞ്ഞ്. 'പാലാരിവട്ടം പാലം' എന്ന അടിക്കുറിപ്പില്‍ പാലത്തിൻ്റെ ചിത്രമടക്കമാണ് പോസ്റ്റ്. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് മാഹി പാലം പൊളിഞ്ഞതിനെ പരോക്ഷമായി പരിഹസിച്ചുള്ള മുൻ മന്ത്രിയുടെ പോസ്റ്റ്.
പോസ്റ്റിനെ പരിഹസിച്ചും, സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും കമന്‍റുകള്‍ നിറയുകയാണ്. മാഹിപ്പാലം പൊളിഞ്ഞ് വീണതുകൊണ്ട് താങ്കളുടെ അഴിമതി ഇല്ലാതാവില്ലെന്നാണ് ഒരു വിഭാഗം. ഇടത് സര്‍ക്കാരും അഴിമതിയില്‍ മോശമല്ലെന്ന് മറ്റൊരു വിഭാഗം. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റിടാന്‍ കാണിച്ച ധൈര്യം അപാരമാണെന്ന് വേറൊരു വിഭാഗവും പറയുന്നു.