ETV Bharat / state

തെരഞ്ഞെടുപ്പിന് സജ്ജമായി പാലക്കാട്; മാവോയിസ്റ്റ് സാന്നിധ്യമുള്ള 58 ബൂത്തുകൾ

ആകെ 3425 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 2294739 വോട്ടര്‍മാരാണുള്ളത്.

author img

By

Published : Apr 5, 2021, 10:44 PM IST

palakkad election  പാലക്കാട്  നിയമസഭാ തെരഞ്ഞെടുപ്പ്  kerala assembly election 2021
തെരഞ്ഞെടുപ്പിന് സജ്ജമായി പാലക്കാട്; മാവോയിസ്റ്റ് സാന്നിധ്യമുള്ള 58 ബൂത്തുകൾ

പാലക്കാട്: തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 433 പ്രശ്‌ന സാധ്യത പോളിങ് ബൂത്തുകള്‍. 61 പ്രശ്‌ന ബാധിത പോളിങ് ബൂത്തുകളും ഉണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള 58 ബൂത്തുകളാണ് ഉള്ളത്. കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള പോളിങ് ബൂത്തുകൾ. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗിന് പുറമെ പ്രത്യേക പൊലീസ് നിരീക്ഷണവും ഉണ്ടാകും. ജില്ലയില്‍ ആകെ 1490 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഉണ്ടാകും. പ്രശ്‌ന സാധ്യത- പ്രശ്‌ന ബാധിത ബൂത്തുകൾ, മാവോയിസ്റ്റ് സാന്നിധ്യമുള്ളവ, റാൻഡമായി തെരഞ്ഞെടുത്ത 522 മറ്റ് ബൂത്തുകൾ എന്നിവിടങ്ങളിലാണ് വെബ് കാസ്റ്റിങ് സൗകര്യം. ആകെ 3425 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ബൂത്തുകളിലെ വെബ്‌കാസ്റ്റിംഗ് സൗകര്യം നിരീക്ഷിക്കുന്നതിന് ജില്ല കലക്‌ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കും. വെബ് കാസ്റ്റിംഗ് തത്സമയം നിരീക്ഷിക്കുന്നതിനായി അറുപതിലേറെ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ സിസിടിവി സൗകര്യവും ഒരുക്കും. മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ്. ഇവിടെ വൈകിട്ട് 5 മുതല്‍ 6 വരെ ഒരു മണിക്കൂര്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തും.

73 സ്ഥാനാര്‍ഥികളാണ് ജില്ലയിലാകെ ജനവിധി തേടുന്നത്. ജില്ലയില്‍ 2294739 വോട്ടര്‍മാരാണുള്ളത്. പാലക്കാട് ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാരാണ്. ഇവരില്‍ 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. വനിത ഉദ്യോഗസ്ഥര്‍ മാത്രമായുള്ള 12 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 12 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തില്‍ ഓരോ ബൂത്തുകളാണുള്ളത്.

5953 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് സുരക്ഷയ്‌ക്ക് വിന്യസിച്ചിരിക്കുന്നത്. പൊലീസ് ഓഫീസര്‍മാര്‍, സ്പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍, കേന്ദ്രസേന എന്നിവരുള്‍പ്പെടെയാണ് 5853 പേര്‍. ഒരു സ്‌കൂളില്‍ ഒരു പോളിങ് ബൂത്താണെങ്കില്‍ ഒരു പൊലീസ് ഓഫീസര്‍ ഡ്യൂട്ടിയിലുണ്ടാകും. രണ്ട് ബൂത്തുകളുണ്ടെങ്കില്‍ ഒരു പൊലീസ് ഓഫീസറും ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസറും സുരക്ഷയൊരുക്കും. ഇത്തരത്തില്‍ ബൂത്തുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.