ETV Bharat / state

വികസന പ്രവർത്തനങ്ങൾ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം: എ.എൻ ഷംസീർ

മണ്ഡലത്തിൽ നടപ്പാക്കിയതും പൂർത്തിയാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചു.

പി.ജയരാജന്‍ സീറ്റ് വിവാദം  എ.എൻ ഷംസീർ എം.എൽ.എ  തലശ്ശേരി നിയോജക മണ്ഡലം  തലശ്ശേരി  എൽ.ഡി.എഫ്  തലശ്ശേരി എൽ.ഡി.എഫ്  P Jayarajan's seat controversy  AN Shamseeer MLA  AN Shamseeer MLA Thalasserry  Thalasserry  kannur
പി.ജയരാജന്‍റെ സീറ്റ് വിവാദം മാധ്യമ സൃഷ്‌ടിയെന്ന് എ.എൻ ഷംസീർ എം.എൽ.എ
author img

By

Published : Mar 11, 2021, 12:52 PM IST

Updated : Mar 11, 2021, 3:06 PM IST

കണ്ണൂർ: മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുക എന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീർ. തലശ്ശേരിയിൽ എം.എൽ.എ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പ്രവർത്തനങ്ങൾ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം: എ.എൻ ഷംസീർ

മണ്ഡലത്തിൽ നടപ്പാക്കിയതും പൂർത്തിയാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചു. കിഫ്‌ബി ഫണ്ടിൽ നിന്നുള്ള വായ്‌പ തിരിച്ചടവ് പ്രശ്നമാകില്ലേ എന്ന ചോദ്യത്തിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് കടമെടുക്കുന്നതെന്നും അത് കൊണ്ട് തിരിച്ചടവ് പ്രശ്നമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ദുർബലമായി കഴിഞ്ഞെന്നും ഇടത് പക്ഷ ജനാധിപത്യ മതേതര മുന്നണിക്കാണ് ഇനി സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കൂത്തുപറമ്പ് സംഭവത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്‌പനെ അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്ന് കണ്ട ശേഷമാണ് ഷംസീർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ഇ കെ.നായനാർ, അഴിക്കോടൻ, പി.വിജയൻ, വടവതി വാസു എന്നിവരുടെ വീടുകളും കഥാകൃത്ത് ടി.പത്മനാഭനെയും അദ്ദേഹം സന്ദർശിച്ചു.

Last Updated : Mar 11, 2021, 3:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.