ETV Bharat / state

കണ്ണൂരില്‍ വാഹന പരിശോധന ശക്തമാക്കി എംവിഡി; മൂന്ന് ബസുകള്‍ക്കെതിരെ നടപടി - വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം

കണ്ണൂരിലെ തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.

raid  MVD vehicle checking in kannur  ടൂറിസ്റ്റ് ബസ് അപകടം  വാഹന പരിശോധന ശക്തമാക്കി എംവിഡി  മൂന്ന് ബസുകള്‍ക്കെതിരെ നടപടി  തളിപറമ്പ് വാര്‍ത്തകള്‍  പയ്യന്നൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം  മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂരില്‍ വാഹന പരിശോധന ശക്തമാക്കി എംവിഡി
author img

By

Published : Oct 11, 2022, 8:27 PM IST

കണ്ണൂർ: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. തളിപ്പറമ്പില്‍ നടത്തിയ പരിശോധനയില്‍ സ്‌പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച മൂന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി. ഇന്ന് (ഒക്‌ടോബര്‍ 11) രാവിലെ ഏഴുമണിയോടെയാണ് ബക്കളം നെല്ലിയോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ച് സംഘം പരിശോധന ആരംഭിച്ചത്.

കണ്ണൂരില്‍ വാഹന പരിശോധന ശക്തമാക്കി എംവിഡി

ജില്ലയില്‍ കണ്ണൂര്‍ ടൗണ്‍, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എം.വി.ഐ കെ.വി ഷിജോ, എ.എം.വി.ഐ വി.കെ സിബി, കെ. അഭിലാഷ്, ഡ്രൈവർ സി. സുധീർ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.