ETV Bharat / state

മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി വർഗീയ പ്രചരണത്തിന് ശ്രമം:എംവി ജയരാജൻ - state assembly election 2021

ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തി വര്‍ഗീയ പ്രചരണത്തിന് ശ്രമമെന്ന് എം വി ജയരാജന്‍.

എംവി ജയരാജൻ  ഭക്ഷ്യകിറ്റ് വിതരണം  മുഖ്യമന്ത്രി  പിണറായി വിജയന്‍  എം.വി ജയരാജന്‍  MV Jayarajan  cpm kannur district secretary  state assembly election 2021  kannur latest news
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം അടർത്തിയെടുത്ത് വർഗീയമായി പ്രചരിപ്പിക്കാന്‍ ശ്രമം; എംവി ജയരാജൻ
author img

By

Published : Apr 5, 2021, 4:09 PM IST

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം അടർത്തി വർഗീയമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി എംവി ജയരാജൻ. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്, വിഷുവും ഈസ്റ്ററും റംസാനും പറഞ്ഞ കൂട്ടത്തിൽ വിഷു മാത്രം എഡിറ്റ് ചെയ്‌ത് മാറ്റിയെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

ആറിടത്തും കൂടെയുണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം താന്‍ കേട്ടതാണ്. രമേശ് ചെന്നിത്തല അന്നം മുടക്കും വിധത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുത്തതിനെ തുടര്‍ന്നാണ് അരി വിതരണം തടസപ്പെട്ടത്.

ഏപ്രില്‍ മാസം വിഷു, ഈസ്റ്റര്‍, റമദാന്‍ വ്രതാരംഭം എന്നിവ കണക്കിലെടുത്താണ് ഭക്ഷ്യകിറ്റ് വിതരണം നേരത്തേ നിശ്ചയിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് എംവി ജയരാജന്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.