ETV Bharat / state

'പാർട്ടി കോൺഗ്രസ് വിജയം ചിലർക്ക് കണ്ണുകടിയുണ്ടാക്കി'; ബഹിഷ്‌കരണം കണ്ണൂരിലെ സി.പി.എമ്മിനോടുള്ള വിരോധംകൊണ്ടെന്ന് എം.വി ജയരാജൻ

കെ സുധാകരൻ്റെ ശരീരത്തിലും രക്തത്തിലും മാർക്‌സിസ്റ്റ് വിരോധം അലിഞ്ഞുചേർന്നതാണെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ

author img

By

Published : Apr 12, 2022, 8:16 PM IST

MV Jayarajan after party congress  പാർട്ടി കോൺഗ്രസ് വിജയം ചിലർക്ക് കണ്ണുകടിയുണ്ടാക്കിയെന്ന് എം.വി ജയരാജൻ  പാർട്ടി കോൺഗ്രസ് ബഹിഷ്‌കരണം കണ്ണുരിലെ സി.പി.എമ്മിനോടുള്ള വിരോധംകൊണ്ടെെന്ന് എം.വി ജയരാജൻ  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  kannur todays news
'പാർട്ടി കോൺഗ്രസ് വിജയം ചിലർക്ക് കണ്ണുകടിയുണ്ടാക്കി'; ബഹിഷ്‌കരണം കണ്ണുരിലെ സി.പി.എമ്മിനോടുള്ള വിരോധംകൊണ്ടെെന്ന് എം.വി ജയരാജൻ

കണ്ണൂര്‍ : ജില്ലയില്‍ നടന്ന പാർട്ടി കോൺഗ്രസിൻ്റെ വിജയത്തിൽ കണ്ണുകടിയുണ്ടെങ്കിൽ സി.പി.എമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പാര്‍ട്ടി കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. സുധാകരൻ്റെ ശരീരത്തിലും രക്തത്തിലും മാര്‍ക്‌സിസ്റ്റ് വിരോധം അലിഞ്ഞുചേർന്നതാണെന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ്റേത് മണ്ടൻ തീരുമാനം: കണ്ണൂരിലെ സി.പി.എമ്മിനോടുള്ള വിരോധം കാരണമാണ് പാർട്ടി കോൺഗ്രസ് സെമിനാർ ബഹിഷ്‌കരിച്ചതെന്നാണ് സുധാകരൻ പറയുന്നത്. കോൺഗ്രസെന്താ കണ്ണൂരിലെ മാത്രം പാർട്ടിയാണോ. കെ.വി തോമസുമായി നേരത്തെ നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ സെമിനാറിൽ പങ്കെടുക്കുന്നതിനായി പലവട്ടം വിളിച്ചിട്ടുണ്ട്.

പാർട്ടി കോൺഗ്രസ് വിജയം ചിലർക്ക് കണ്ണുകടിയുണ്ടാക്കിയെന്ന് എം.വി ജയരാജൻ

ഒരു ഘട്ടത്തിൽപ്പോലും അദ്ദേഹത്തെ വിടാതെ പിൻതുടർന്നിട്ടില്ല. സെമിനാറിൽ പങ്കെടുക്കില്ലെന്ന് ഒരു ഘട്ടത്തിൽപ്പോലും അദ്ദേഹം പറഞ്ഞിട്ടുമില്ല. സുധാകരൻ്റെ മണ്ടൻ തീരുമാനം കാരണമാണ് ശശി തരൂരിനും മറ്റുപല നേതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാൻ കഴിയാഞ്ഞത്. ബി.ജെ.പിയെ ക്ഷണിച്ചില്ലെങ്കിൽ തങ്ങൾ പങ്കെടുക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട് സ്വീകരിച്ചത്.

ഒഴുകിയെത്തിയത് 11 ലക്ഷം : പാർട്ടി കോൺഗ്രസിൽ പതിനൊന്ന് ലക്ഷം പേർ പങ്കെടുത്തു. സമാപന പൊതുയോഗത്തിലും ബഹുജന റാലിയിലും മാത്രം രണ്ടുലക്ഷം പേർ പങ്കെടുത്തു. ചരിത്ര ശിൽപ പ്രദർശനത്തിൽ മാത്രം നാല് ലക്ഷം പേർ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ സെമിനാറുകളിലും അനുബന്ധ പരിപാടികളിലും അഞ്ച് ലക്ഷം പേർ പങ്കെടുത്തു.

പാർട്ടി കോൺഗ്രസ് വിജയമാക്കിയത് എല്ലാവിധ ജനങ്ങളും ചേർന്നാണ്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് ചരിത്ര വിജയമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി ജയരാജൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.