കണ്ണൂർ: ആർഎസ്‌എസിൻ്റെ സർ സംഘചാലകനെ സന്ദർശിച്ചത് ഗവർണർ എത്രത്തോളം തരം താഴുന്നുവെന്നതിൻ്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ എന്ന സ്ഥാനത്തിരുന്ന് എന്തും പറയാമെന്ന നിലയിലാണ് അദ്ദേഹം. ആരോപണങ്ങൾക്ക് തെളിവുകൾ കൊണ്ടുവരട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.
ഗവർണർക്കെതിരെ വധശ്രമം നടന്നിട്ടില്ല എന്നും പ്രതിഷേധമാണുണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലം കഴിഞ്ഞിട്ടും കേസ് നൽകിയില്ല. ഗവർണർക്ക് നിയമമറിയില്ലേ എന്നും ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളജ് പൊലീസ് ആക്രമണം: പൊലീസിന് പൊലീസിൻ്റേതായ രീതിയുണ്ട്. പൊലീസിൻ്റെ പ്രവർത്തനം ഇടത് നയത്തിന് വിരുദ്ധമെങ്കിൽ ചൂണ്ടിക്കാണിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പൊലീസിനെതിരായ കോഴിക്കോട് സിപിഎം ജില്ല സെക്രട്ടറിയുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: കേരളത്തിലേത് മികച്ച പൊലീസ് മാതൃക, ചിലര്‍ നിരപരാധികളെ ഭീഷണിപ്പെടുത്തുന്നു: പി മോഹനന്‍