കണ്ണൂർ: ത്രിപുരയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യത്തിലെത്തുന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി അധികാരത്തില്‍ വരാന്‍ പാടില്ല എന്നുള്ളത് പൊതുനിലപാടാണ്. അതുകൊണ്ട് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുക്കണം.
ബിജെപിയെ എതിരിടാൻ ഏത് സംസ്ഥാനത്ത് ഏത് ശക്തിക്കാണോ കരുത്തുള്ളത് ആ ശക്തിയെ പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനം. കേരളത്തില്‍ ബിജെപി ഒരു പ്രധാന ഘടകമല്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഗത ഗാനവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ അന്വേഷിക്കാൻ മാത്രമാണ് തീരുമാനിച്ചത്. സിപിഎമ്മും സര്‍ക്കാരും മതത്തിനോ വിശ്വാസത്തിനോ എതിരായി പ്രവര്‍ത്തിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.