ETV Bharat / state

തളിപ്പറമ്പ നഗരസഭയിൽ മുർഷിദ ചെയർപേഴ്‌സൺ

author img

By

Published : Dec 28, 2020, 5:05 PM IST

24 വയസ് പ്രായമുള്ള മുർഷിദ 19 വോട്ടുകളുടെ പിന്തുണയോടെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Murshida Kongai  Chairperson  Taliparamba  Municipality  തളിപ്പറമ്പ നഗരസഭ  ചെയർപേഴ്‌സൺ  മുർഷിദ
തളിപ്പറമ്പ നഗരസഭയിൽ മുർഷിദ ചെയർപേഴ്‌സൺ

കണ്ണൂർ: തളിപ്പറമ്പ നഗരസഭയിൽ മുർഷിദ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്‌തു. മുതിർന്ന കോൺഗ്രസ് നേതാവ് കല്ലിങ്കീൽ പത്മനാഭൻ യു.ഡി.എഫിൻ്റെ വൈസ് ചെയർമാനായും സത്യപ്രതിജ്ഞ ചെയ്‌തു. 24 വയസ് പ്രായമുള്ള മുർഷിദ 19 വോട്ടുകളുടെ പിന്തുണയോടെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തളിപ്പറമ്പ നഗരസഭയിൽ മുർഷിദ ചെയർപേഴ്‌സൺ

1991ൽ രൂപീകൃതമായ തളിപ്പറമ്പ നഗരസഭയിലെ ഏഴാമത്തെ ചെയർപേഴ്‌സനായാണ് മുർഷിദ അധികാരമേറ്റത്. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന അന്തരിച്ച കൊങ്ങായി മുസ്‌തഫയുടെ മകളാണ് മുർഷിദ. മുസ്ലിം ലീഗിലെ മഹമൂദ് അള്ളാംകുളം പക്ഷത്തിനും പി.കെ സുബൈർ പക്ഷത്തിനും ഒരുപോലെ സമ്മതം എന്ന നിലയിലാണ് ഇവരുടെ പേര് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. മുക്കോല വാർഡിൽ നിന്നാണ് കന്നി പോരാട്ടത്തിൽ തന്നെ മുർഷിദ വിജയിച്ചത്.

പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ ഫ്രണ്ട് ഓഫിസ് സജ്ജീകരിക്കുമെന്നും നഗരസഭയിൽ നടത്തുന്ന വികസനത്തിനുള്ള ആവശ്യമായ നിർദേശങ്ങൾ ജനങ്ങളിൽ നിന്നുതന്നെ തേടുമെന്നും മുർഷിദ പറഞ്ഞു. മുൻ കെ.പി.സി.സി അംഗം കല്ലിങ്കീൽ പത്മനാഭനാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് 18 വോട്ടുകളുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.