ETV Bharat / state

കൊവിഡ് നിയമലംഘകരെ പിടികൂടാൻ ഇനി ക്യാമറയും - കണ്ണൂർ വാർത്ത

ക്യാമറയില്‍ പതിയുന്നവരുടെ വിവരങ്ങള്‍ പൊലീസ് പട്രോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. തുടര്‍ന്ന് നിയമ ലംഘകരില്‍ നിന്ന് പിഴയും ഈടാക്കും.

covid violators  More camera to catch  കൊവിഡ് നിയമലംഘകർ  ഇനി ക്യാമറയും  കണ്ണൂർ വാർത്ത  kannur news
കൊവിഡ് നിയമലംഘകരെ പിടികൂടാൻ ഇനി ക്യാമറയും
author img

By

Published : May 21, 2020, 1:40 PM IST

കണ്ണൂർ: കൊവിഡ് നിയമലംഘകരെ ഇനി ക്യാമറ നിരീക്ഷിക്കും. ഇവരെ കൈയ്യോടെ പിടി കൂടാന്‍ പയ്യന്നൂര്‍ നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ എത്തുന്നവരേയും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരേയും ക്യാമറ നിരീക്ഷിക്കും. ഇത്തരത്തില്‍ ക്യാമറയില്‍ പതിയുന്നവരുടെ വിവരങ്ങള്‍ പൊലീസ് പട്രോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. തുടര്‍ന്ന് നിയമ ലംഘകരില്‍ നിന്ന് പിഴയും ഈടാക്കും. പയ്യന്നൂര്‍ വ്യാപാരി വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൊവിഡ് നിയമലംഘകരെ പിടികൂടാൻ ഇനി ക്യാമറയും

ലോക്ക് ഡൗണ്‍ കാലത്ത് പൊതുജനങ്ങളില്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തെ കുറിച്ചും സാമൂഹിക അകലത്തെകുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും പൊതു സ്ഥലങ്ങളിലെത്തുന്ന ജനങ്ങളെ വീക്ഷിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പയ്യന്നൂര്‍ പൊലീസിനാണ് ഇതിന്‍റെ മേല്‍നോട്ട ചുമതല. ജില്ലാ പൊലീസ് മേധാവി ജി. എച്ച് യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡി വൈഎസ് പി , ടി .കെ രത്‌നകുമാറാണ് ഇതിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. ഈ പദ്ധതി വരും ദിവസങ്ങളില്‍ ജില്ലയിലുടനീളം വ്യാപിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.