കണ്ണൂർ: സുധാകരന്‍റെ വാക്കുകളിൽ കാണുന്ന ക്രിമിനലിസത്തിന്‍റെ പരിണിത ഫലമാണ് ധീരജിന്‍റെ കൊലപാതകമെന്ന് മന്ത്രി എംവി ഗോവിന്ദൻ. തളിപ്പറമ്പിൽ ധീരജിന്‍റെ പേരിൽ പഠന കേന്ദ്രം സ്ഥാപിക്കും. വിദ്യാർഥികള്‍ക്ക് പഠിക്കാനും വളരാനുമുള്ള കേന്ദ്രമാക്കി അതിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പൈശാചികമായ കൃത്യത്തിലൂടെ കുടുംബത്തിന്‍റെയും നാടിന്‍റെയും പ്രതീക്ഷയാണ് ഇല്ലാതായത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്‌ത കോൺഗ്രസിന്‍റെ ക്രിമിനൽ സംഘം നടപ്പിലാക്കിയ കൊലപാതകമാണിത്.
കോളജിന് പുറത്ത് കാത്തിരുന്നാണ് ധീരജിനെയും മറ്റുള്ളവരെയും മൃഗീയമായി കുത്തിയത്. പകരത്തിന് പകരം എന്ന നിലപാട് സിപിഎമ്മിന് ഇല്ല. കൊലപാതകങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ധീരജിന്‍റെ തൃച്ചംബരത്തെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രി എംവി ഗോവിന്ദന്‍റെ പ്രതികരണം.
Also read കുപ്പിവെള്ളത്തിന് 20 രൂപ തന്നെ നല്‍കണമെന്ന് ഹൈക്കോടതി, സര്‍ക്കാര്‍ അപ്പീല്‍ തള്ളി