കണ്ണൂര്‍: പരിയാരത്ത് പുഴയില്‍ ചാടിയ മധ്യവയസ്‌കനെ കാണാതായി. കുറ്റ്യേരി പുഴയിലേക്ക് ചാടിയ അമ്മാനപ്പാറ സ്വദേശിയെയാണ് കാണാതായത്. പാലത്തിന് മുകളിൽ സ്‌കൂട്ടർ നിർത്തിയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. പരിയാരം പൊലീസും തളിപ്പറമ്പ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
പരിയാരം എസ്ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. മധ്യവയസ്‌കന്‍ കെഎൽ 59 ജെ 1055 നമ്പർ സ്‌കൂട്ടറിലാണ് സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫയർ ഓഫീസർ ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്.