കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി. വിപിൻ, സംഗീത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.
Read More:സിപിഎമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കണം: മുല്ലപ്പള്ളി
കേസിൽ കണ്ടാലറിയാവുന്ന 12 പേർ ഉൾപ്പെടെ 14 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്. പിടിയിലായ രണ്ട് പേരും കൊലയില്‍ നേരിട്ട് പങ്കുള്ളവരാണ്.
Read More: രതീഷിന്‍റെ ദുരൂഹ മരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്