കണ്ണൂർ : രാഖിലിന് നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നെന്ന് അയൽക്കാരൻ ഇടിവി ഭാരതിനോട്. നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മകളിലൊന്നും ഇയാൾ ഉണ്ടായിരുന്നില്ലെന്നും പ്രദേശം സംഭവത്തിന്‍റെ ഞെട്ടലിലാണെന്നും കെ പ്രജീഷ് പറഞ്ഞു. അതേസമയം അന്വേഷണ സംഘം രാഖിലിന്‍റെ വീട്ടിലെത്തി വീട്ടുകാരിൽ നിന്നും മൊഴി ശേഖരിച്ചു.
കോതമംഗലം എസ്.ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അച്ഛനിൽനിന്നും മറ്റ് ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തത്. രാഖിലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെ മേലൂരിൽ എത്തിക്കും.
Also read: കണ്ണൂരിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു
കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം. ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം രാഖിൽ ജീവനൊടുക്കുകയായിരുന്നു.