ETV Bharat / state

സ്വകാര്യ ബസിലെ നഗ്നത പ്രദർശനം : പ്രതിയെ പിടികൂടാനാവാതെ പൊലീസ്, യുവതിയുടെ മൊഴിയെടുത്തു - Man flashes inside bus could not catch accused

ചെറുപുഴ ബസ്‌ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍വച്ചാണ് മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശനം നടത്തിയത്

മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശനം നടത്തി  സ്വകാര്യ ബസിലെ നഗ്നത പ്രദർശനം  കണ്ണൂർ  സ്വകാര്യ ബസിൽ നഗ്നത പ്രദർശനം  Man flashes inside bus kannur  Man flashes inside bus could not catch accused
സ്വകാര്യ ബസിലെ നഗ്നത പ്രദർശനം
author img

By

Published : May 30, 2023, 2:04 PM IST

കണ്ണൂർ : സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. നഗ്നത പ്രദർശനത്തിന് ദൃക്‌സാക്ഷിയായ യുവതിയെ സ്റ്റേഷനിൽ വിളിപ്പിച്ച് പൊലീസ് മൊഴിയെടുത്തു. ഇന്നലെ (മെയ്‌ 29) രാത്രിയോടെയാണ് മൊഴി എടുത്തത്.

ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ആണ് കേസ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിയാത്തതിനെതിരെ വിമര്‍ശനം ശക്തമാണ്. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്നത പ്രദർശിപ്പിച്ചത്. യാത്രക്കാരിയായ ഈ യുവതി തന്നെയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

ആദ്യം യുവതിയോട് സംസാരം, പിന്നീട് നഗ്നതപ്രദര്‍ശനം : സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്‌പി പ്രേമചന്ദ്രൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ചെറുപുഴ ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നഗ്നത പ്രദർശനം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലേക്ക് പോകാനായി ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസിലാണ് സംഭവം നടന്നത്. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. ഇവര്‍ ഇരുന്നതിന് എതിർവശത്തെ ഒരു സീറ്റിന് പിന്നിൽ വന്നിരുന്ന ഇയാൾ യുവതിയോട് ബസ് പുറപ്പെടുന്ന സമയം തിരക്കി. ശേഷമാണ് നഗ്നത പ്രദർശനം നടത്തിയത്.

READ MORE | ബസിൽ മധ്യവയസ്‌കന്‍റെ നഗ്‌നത പ്രദര്‍ശനം; ദൃശ്യം പകർത്തി പുറത്തുവിട്ടത് ബസിലെ യാത്രക്കാരി

ദൃശ്യം മൊബൈല്‍ ഫോണില്‍ പകർത്തുന്നുണ്ടെന്ന് മനസിലായിട്ടും ഇയാൾ പിന്മാറിയില്ല. ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. യുവതി പിന്നീട് സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇവർക്ക് പ്രതിയെ കണ്ടെത്താനായില്ല. ഇയാളെ ഇതുവരെയും പിടികൂടാത്തതിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം : തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിങ്ങിനായി പോവുമ്പോൾ മറ്റൊരു പെൺകുട്ടിക്കും സഹയാത്രികനില്‍ നിന്ന് സമാന ദുരനുഭവം ഉണ്ടായിരുന്നു. മെയ്‌ 17നാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവാവ് യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തില്‍, കോഴിക്കോട് സ്വദേശി സവാദ് ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ അപ്പോള്‍ തന്നെ പിടിയിലായിരുന്നു. രാവിലെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കി‌ടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം.

READ MORE | കെഎസ്ആര്‍ടിസി ബസില്‍ അടുത്തിരുന്ന് യുവതിയോട് മോശം പെരുമാറ്റവും സ്വയംഭോഗവും ; യുവാവ് അറസ്റ്റില്‍

അങ്കമാലിയില്‍ വച്ച് ബസില്‍ കയറിയ സവാദ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയും പരിചയപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് യുവതിയെ സ്‌പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ ബസിലെ കണ്ടക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടു. പരാതി നല്‍കാന്‍ തയ്യാറാണെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കാമെന്ന് യുവതിയോട് ബസ് കണ്ടക്‌ടര്‍ പറഞ്ഞു. ഇതിനായി ബസ് നിര്‍ത്തിയപ്പോള്‍ പ്രതി, കണ്ടക്‌ടറെ തള്ളിമാറ്റി ഓടിക്കളഞ്ഞു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയ ബസ് ജീവനക്കാര്‍ എയര്‍പോര്‍ട്ട് സിഗ്നലില്‍ വച്ച് ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.