ETV Bharat / state

Malabar Non Veg Onam 'നല്ലോണം ഉണ്ടോണം'; കുഴച്ചൂണ്‍ മുതല്‍ മട്ടന്‍ ബിരിയാണി വരെ, ഇത് മലബാറിന്‍റെ 'നോണ്‍വെജ്‌ ഓണം'

Non veg Onam meals in Kannur : നോണ്‍വെജ് ഇല്ലാതെ മലബാറിന് ഓണമില്ല. സാമ്പാറിനും അവിയലിനുമൊപ്പം ചിക്കനും മട്ടനും മത്സ്യവും തൂശനിലയില്‍ വിളമ്പും. വിപണികളില്‍ ഇത്തവണ എത്തിയത് ഇരട്ടി വിഭവങ്ങള്‍. ഇംഗ്ലീഷുകാര്‍ക്കിടയിലും സ്റ്റാറായത് ചോയീ ബട്‌ലര്‍ പുഡ്ഡിങ്ങാണ്.

nonvegonam  Malabar Non veg Onam  നല്ലോണം ഉണ്ടോണം  കുഴച്ചൂണ്‍ മുതല്‍ മട്ടന്‍ ബിരിയാണി വരെ  മലബാറിന് നോണ്‍വെജോണം വിശേഷങ്ങള്‍  Non veg Onam meals in Kannur  കണ്ണൂര്‍ വാര്‍ത്തകള്‍  kerala news updates  latest news in kerala  onam news  Malabar Onam news  news updates in Onam
Malabar Non veg Onam
author img

By ETV Bharat Kerala Team

Published : Aug 28, 2023, 7:44 AM IST

Updated : Aug 28, 2023, 3:49 PM IST

മലബാറിന്‍റെ നോണ്‍വെജ്‌ ഓണക്കാഴ്‌ചകള്‍

കണ്ണൂര്‍ : ഓണം വന്നാലും ഉണ്ണി പിറന്നാലും മലബാറുകാര്‍ക്ക് മുഖ്യം നോണ്‍വെജ്‌ (Malabar Non Veg Onam) തന്നെ. ഓണമെന്ന് കേട്ടാല്‍ മനസിന്‍റെ പടികടന്നെത്തുന്ന ചിന്തകളില്‍ പ്രധാനപ്പെട്ടവയിലൊന്നാണ് തൂശനിലയില്‍ വിളമ്പുന്ന സദ്യ. എന്നാല്‍ മലബാറുകാര്‍ക്ക് ഓണമെന്നത് നോണ്‍വെജ് വിഭവങ്ങളുടേത് കൂടിയാണ്.

ഒന്നാം ഓണത്തിന് മട്ടന്‍, ചിക്കന്‍ ബിരിയാണി നിര്‍ബന്ധം. തിരുവോണത്തിനാകട്ടെ തൂശനിലയിട്ട് സദ്യ വിളമ്പണം. എന്നാല്‍ ഇവിടെയും മീന്‍ കറിയും മീന്‍ വറുത്തതും ഏതെങ്കിലും മാംസവും വേണം. മീന്‍ കറിയാണെങ്കില്‍ തേങ്ങ അരച്ച് ചേര്‍ത്തത് തന്നെയാകണം. മീനുകള്‍ തെരഞ്ഞെടുക്കുന്നതിലും ചില നിര്‍ബന്ധങ്ങളുണ്ട്. ആവോലി, അയക്കൂറ, സ്രാവ് എന്നിവയാണ് മിക്ക ഓണസദ്യകളിലും തൂശനിലയില്‍ ഇടം പിടിക്കുക.

ഓണക്കാലത്ത് ഇവയ്‌ക്കെല്ലാം തീപിടിച്ച വിലയാണെങ്കില്‍ പോലും വടക്കേ മലബാറിന് നോണ്‍വെജില്ലാതെ ഓണസദ്യ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. തിരുവോണ സദ്യയുടെ തുടക്കമെന്നത് കൂഴച്ചൂണാണ്. പാളയംകോടന്‍ പഴവും പശുവിന്‍ നെയ്യും പഞ്ചസാരയും പപ്പടവും ചേര്‍ത്ത് കഴിക്കുന്ന രീതിയാണ് കുഴച്ചൂണ്‍. തൂശനിലയില്‍ ആദ്യം പഴം വിളമ്പും. പിന്നെ പപ്പടവും. പപ്പടം പൊടിച്ച ശേഷം പഴം നുറുക്കി കുഴമ്പ് രൂപത്തിലാക്കി അതില്‍ പശുവിന്‍ നെയ്യും പഞ്ചസാരയും ചേര്‍ത്ത് കുഴച്ച് വേണം കഴിക്കാന്‍. വളരെയധികം രുചികരമാണ് കുഴച്ചൂണ്‍.

സദ്യക്ക് മുമ്പുള്ള കുഴച്ചൂണ്‍ എന്ന രീതി നൂറ്റാണ്ടുകളായി ഈ മേഖലയില്‍ ശീലിച്ചു വരുന്നതാണ്. ഓണക്കാലത്തിന് വേണ്ടി മാത്രം തമിഴ്‌നാട്ടിലെ പാളയംകോട് നിന്നും ലോഡ് കണക്കിന് മൈസൂര്‍ പഴം മാഹി, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ എത്തിച്ചേരുന്നതും പതിവാണ്. ഓണക്കാലത്ത് പാകമാകാന്‍ തക്ക വിധത്തിലാണ് അവിടെ പാളയന്‍കോടന്‍ വാഴകൃഷി പോലും നടത്തുന്നത്.

ഇത് വെറും കുഴച്ചൂണല്ല 'ചോയീ ബട്‌ലര്‍ പുഡ്ഡിങ്ങാണ്' : ഈസ്റ്റ് ഇന്ത്യ (East India Company) ഭരണകാലത്ത് കണ്ണൂരിലും തലശ്ശേരിയിലും വെള്ളക്കാര്‍ അവരുടെ പാചകക്കാരെ കൊണ്ട് ഇത്തരത്തില്‍ ഓണ സദ്യ ഒരുക്കിയതായി പറയപ്പെടുന്നുണ്ട്. കണ്ണൂരും തലശ്ശേരിയിലുമുള്ള ബ്രിട്ടീഷ് അതിഥി മന്ദിരങ്ങളിലും റസ്റ്റോറന്‍റുകളിലും കുഴച്ചൂണ്‍ സദ്യ ഒരുക്കിയിരുന്നു. കണ്ണൂരുകാരനായ അന്നത്തെ ചോയി ബട്‌ലര്‍ കുഴച്ചൂണ്‍ ഒരുക്കിയതിനെ 'ചോയീസ് പുഡ്ഡിങ്' എന്ന പേരില്‍ അറിയപ്പെട്ടു. ബ്രിട്ടനിലെ ഇംപീരിയല്‍ ലൈബ്രറിയിലെ ഗ്രന്ഥ ശേഖരത്തില്‍ ചോയീ ബട്‌ലറുടെ പുഡ്ഡിങ്ങിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1957 ല്‍ കണ്ണൂരിലെ ഒളിമ്പ്യന്‍ ഭരതന്‍റെ വീട്ടില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു (Jawaharlal Nehru) അതിഥിയായി വരികയും കുഴച്ചൂണ്‍ സദ്യ കഴിച്ചതായും ഭരതന്‍റെ പിന്‍ഗാമികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉത്രാടത്തിനും തിരുവോണത്തിനും സദ്യയില്‍ എത്ര വിഭവങ്ങളുണ്ടെങ്കിലും കുഴച്ചൂണ്‍ നിര്‍ബന്ധമാണ്.

വിപണികളില്‍ നോണ്‍വെജിനുള്ള തിരക്ക് : ഇത്തവണത്തെ ഓണത്തിനായി മാഹി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്‌തത് ടണ്‍ കണക്കിന് മത്സ്യവും ആടുമാടുകളുമാണ്. സാധാരണ ഉണ്ടാകാറുള്ളതിനെക്കാള്‍ ഇത്തവണ പത്തിരട്ടി മത്സ്യവും ചിക്കനുമാണ് വിറ്റഴിച്ചത്. ആട്ടിറച്ചിക്കും ആരാധകര്‍ ഏറെയാണ് മലബാറില്‍. സാധാരണ ദിവസങ്ങളില്‍ 50 പെട്ടി മീന്‍ എത്തുന്ന തലശ്ശേരി മാര്‍ക്കറ്റില്‍ ഓണത്തിനായി വില്‍പ്പനക്കെത്തിച്ചത് 450 പെട്ടിയാണ്. മാംസത്തിന്‍റെ കാര്യത്തിലും വില്‍പ്പന അഞ്ചിരട്ടിയാണ്. ഓണ സദ്യയൊരുക്കാനായി പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലെത്തുന്ന ഓരോരുത്തരും ഒരു കൈയില്‍ പച്ചക്കറിയും ഓണപ്പൂവും മറുകൈയില്‍ മത്സ്യ, മാംസങ്ങളുമായാണ് തിരിച്ച് മടങ്ങുക.

Last Updated : Aug 28, 2023, 3:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.