കണ്ണൂര്‍: മതപഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനടക്കം രണ്ട് പേർ അറസ്റ്റിൽ. പാനൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോക്‌സോ കേസിൽ അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്‌ദുൽ റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. മതപഠനത്തിനെത്തിയ വിദ്യാർഥികളെ മദ്രസയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
പാനൂര്‍ സിഐ എം.പി ആസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ നാല് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതിൽ മൂന്ന് കേസും അബ്‌ദുൽ റഷീദിനെതിരെയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.