ETV Bharat / state

റോഡ് പണിക്കെതിരെ ആരോപണം; ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

റോഡ് തകരാത്ത ഭാഗങ്ങളിലും ടാറിങ്  നടത്തിയതാണ് നാട്ടുകാരുടെ വിമർശനത്തിനിടയാക്കിയത്.

ചെറുപുഴ പുളിങ്ങോം റോഡ്  ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ  അറ്റകുറ്റപ്പണിക്കെതിരെ നാട്ടുകാർ  cherupuzha pulinghom road  Locals blocked officers in road
റോഡ് പണിക്കെതിരെ ആരോപണം; ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
author img

By

Published : Jan 9, 2020, 6:48 PM IST

കണ്ണൂർ: ചെറുപുഴ പുളിങ്ങോം മെക്കാഡം റോഡ് പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സന്ദർശിച്ചു. അറ്റുകറ്റപ്പണികൾ നടക്കുന്ന റോഡിന്‍റെ പണികളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതോടെയാണ് അധികൃതർ സ്ഥലം സന്ദർശിച്ചത്. റോഡ് തകരാത്ത ഭാഗങ്ങളിലും ടാറിങ് നടത്തിയതാണ് നാട്ടുകാരുടെ വിമർശനത്തിനിടയാക്കിയത്. സ്ഥലം സന്ദർശിക്കാനെത്തിയ പയ്യന്നൂർ അസിസ്റ്റന്‍റ് എഞ്ചിനീയർ കെ. ജയ്‌ദീപ് കുമാറിനെ നാട്ടുകാർ തടഞ്ഞു.

റോഡ് അറ്റകുറ്റപ്പണിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; ഉദ്യോഗസ്ഥരെ തടഞ്ഞു

പ്രളയ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡിന്‍റെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചതെന്നും 10 വർഷത്തിലേറെയായ മെക്കാഡം റോഡുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ ഇതുപോലെ തുക അനുവദിക്കാറുണ്ടെന്നും എഞ്ചിനീയർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്‍റ് ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ പി. രാമചന്ദ്രൻ, മനോജ് വടക്കേൽ, പി. രാമചന്ദ്രൻ, ജാൻസി ജോൺസൻ എന്നിവരും എഞ്ചിനീയറോടൊപ്പമുണ്ടായിരുന്നു.

Intro:ചെറുപുഴ പുളിങ്ങോം റോഡ് പരിശോധിക്കാനെത്തിയ എഞ്ചിനീയറെ നാട്ടുകാർ തടഞ്ഞു. മെക്കാഡം ടാറിംഗ് നടത്തിയ റോഡിന് മുകളിൽ സാധാരണ ടാറിംഗ് നടത്തിയത് അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.Body:

അറ്റകുറ്റപ്പണികൾ നടക്കുന്ന ചെറുപുഴ പുളിങ്ങോം മെക്കാഡം റോഡിൻ്റെ അറ്റകുറ്റപ്പണികളെക്കുറിച്ച് ഉയർന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ഇതേക്കുറിച്ചറിയാൻ പൊതുമരാമത്ത് അസി. എഞ്ചിനീയറെ വിളിച്ചവരോട് എസ്റ്റിമേറ്റ് തുക നാല് ലക്ഷം, അഞ്ച് ലക്ഷം, എട്ട് ലക്ഷം, 10 ലക്ഷം എന്നിങ്ങനെ മാറ്റിമാറ്റിപ്പറഞ്ഞത് നാട്ടുകാരെ പ്രകോപിതരാക്കിയിരുന്നു. റോഡ് തകരാത്ത ഭാഗങ്ങളിലും ടാറിംഗ് നടത്തിയതാണ് നാട്ടുകാരുടെ വിമർശനത്തിന് ഇടയാക്കിയത്. സ്ഥലം സന്ദർശിക്കാനെത്തിയ പയ്യന്നൂർ അസിസ്റ്റൻ്റ് എഞ്ചിനീയർ കെ. ജയ്‌ദീപ് കുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ചു. ജനങ്ങളുടെ ചോദ്യത്തിന് മറുപടിപറയാൻ കഴിയാതെ എഞ്ചിനീയർ വിഷമിച്ചു. പ്രളയ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചതെന്നും 10 വർഷത്തിലേറെയായ മെക്കാഡം റോഡുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ ഇതുപോലെ തുക അനുവദിക്കാറുണ്ടെന്നും എഞ്ചിനീയർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല കോളയത്ത്, വൈസ് പ്രസിഡൻ്റ് ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ പി. രാമചന്ദ്രൻ, മനോജ് വടക്കേൽ, പി. രാമചന്ദ്രൻ,ജാൻസി ജോൺസൻ എന്നിവരും എഞ്ചിനീയറോടൊപ്പമുണ്ടായിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.