ETV Bharat / state

ആ കൊച്ചു കുട്ടിയുടെ വേദന തിരിച്ചറിയാതെ റെയില്‍വെ; പൊള്ളലേറ്റ മകനുമായി അമ്മയുടെ നെട്ടോട്ടം - train journey

Indian Railways Denied All possible Help: ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഏഴുവയസുകാരന് പൊള്ളലേറ്റത്. അടുത്ത സീറ്റിലിരുന്ന ആള്‍ വാങ്ങിയ ചൂട് ചായ കുട്ടിയുടെ കാലിലേക്ക് മറിഞ്ഞു. രണ്ട് തുടകളും വെന്ത് പൊള്ളി, കൈകളിലും പൊള്ളലേറ്റു, അല്‍പ സമയം കഴിഞ്ഞപ്പോള്‍ കാരണക്കാരനായ സഹയാത്രികന്‍ മുങ്ങി, സഹായത്തിന് നിലവിളിച്ച അമ്മയെ ടിടിആര്‍ ആട്ടിയോടിച്ചു.

boy got burn injury  hadin kannur  train journey  ബാലാവകാശ കമ്മീഷന്‍
Indian Railways Denied All possible Help To A Little Boy Who Suffers Burn Injury In A Train Journey
author img

By ETV Bharat Kerala Team

Published : Jan 9, 2024, 8:54 PM IST

കണ്ണൂര്‍: ട്രെയിനില്‍ വെച്ച് സഹയാത്രികന്‍റെ കയ്യില്‍ നിന്നും ചുടുചായ മറിഞ്ഞ് പൊള്ളലേറ്റ ഏഴ് വയസുകാരന്‍റെ വേദന കാണാതെ റെയില്‍വെയും റെയില്‍വെ പൊലീസും. അഞ്ച് ദിവസം മുമ്പാണ് ഹാദിന്‍ എന്ന കുട്ടിക്ക് ട്രെയിന്‍ യാത്രയ്ക്കിടെ പൊള്ളലേറ്റത്. സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ വെള്ളിയാഴ്‌ച മംഗളൂരുവിലേക്ക് പോകാനാണ് അമ്മ മകനെയും കൊണ്ട് തലശേരിയില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ കയറിയത്(Indian Railways Denied All possible Help To A Little Boy Who Suffers Burn Injury In A Train Journey).

യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍റെ കയ്യില്‍ നിന്നും ചൂടുള്ള ചായ കുട്ടിയുടെ ദേഹത്ത് പൂര്‍ണ്ണമായും മറിഞ്ഞ് വീണു. ട്രെയിന്‍ കണ്ണപുരത്തെത്തിയപ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഓര്‍ക്കാപ്പുറത്ത് എന്ത് ചെയ്യണമെന്നറിയാതെ ചങ്ങല വലിച്ച് അമ്മ വണ്ടി നിറുത്തി. എന്നാല്‍ ടിടിആര്‍ ഉല്‍പ്പെടെ ആരും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. പിന്നീടെത്തിയ ടിടിആര്‍ ആകട്ടെ നിലവിളിക്കുന്ന കുഞ്ഞുമായി നില്‍ക്കുന്ന അമ്മയോട് റിസര്‍വേഷന്‍ കോച്ചില്‍ നിന്ന് ഇറങ്ങാനാണ് ആവശ്യപ്പെട്ടത്(Indian Railways Denied All possible Help To A Little Boy Who Suffers Burn Injury In A Train Journey).

ഇതിനിടെ കുട്ടിയുടെ ശരീരത്തില്‍ ചായ വീഴുന്നതിന് കാരണക്കാരനായ യാത്രക്കാരന്‍ മുങ്ങുകയും ചെയ്‌തെന്ന് അമ്മ സുമയ്യ പറഞ്ഞു. നിലവിളിച്ച് കരയുന്ന കുഞ്ഞുമായി രണ്ട് മണിക്കൂര്‍ യാത്ര ചെയ്‌ത ശേഷം ഉള്ളാളില്‍ ഇറങ്ങിയ സുമയ്യ അവിടെയുള്ള ഒരു ആശുപത്രിയിലെത്തി കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിയ ശേഷമാണ് കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചതെന്നും അമ്മ പറയുന്നു.

സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപ്പെട്ടതോടെ റെയില്‍വെ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. ചായ കുട്ടിയുടെ ദേഹത്ത് വീഴുന്നതിന് കാരണക്കാരനായ യാത്രക്കാരനെ തിരിച്ചറിഞ്ഞെന്നാണ് വിവരം. എന്നാല്‍ അമ്മയോടും മകനോടും ക്രൂരമായി പെരുമാറിയെ ടിടിആറിനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ റെയില്‍ വെ പൊലീസ് യാതൊന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.