ETV Bharat / state

എരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ; ലാത്തി വീശി പൊലീസ് - എരുവേശ്ശിയിൽ എൽഡിഎഫ്‌ യുഡിഎഫ് സംഘർഷം

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകരെ എൽഡിഎഫുകാര്‍ തടഞ്ഞുവെന്നാരോപിച്ചായിരുന്നു സംഘർഷം

ഏരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം  കണ്ണൂർ ഏരുവേശ്ശിയിൽ സംഘർഷം  യുഡിഎഫ് വോട്ടർമാരെ തടഞ്ഞ് എൽഡിഎഫ്  LDF UDF Clashes during bank elections in Eruvessi  bank elections in Eruvessi  conflict in Eruvessi bank election  യുഡിഎഫ്  എൽഡിഎഫ്  ഏരുവേശ്ശിയിൽ എൽഡിഎഫ്‌ യുഡിഎഫ് സംഘർഷം  കോണ്‍ഗ്രസ്
ഏരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ലാത്തി വീശി പൊലീസ്
author img

By

Published : Nov 13, 2022, 3:38 PM IST

Updated : Nov 13, 2022, 4:44 PM IST

കണ്ണൂർ : എരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇതിനിടെ പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമ്മാനുവലിനെ കയ്യേറ്റം ചെയ്‌തതായും ആരോപണമുണ്ട്. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി.

അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ദീർഘകാലമായി ബാങ്കിന്‍റെ ഭരണം യുഡിഎഫിന്‍റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി ഭരണം പിടിച്ചെടുത്തു. എന്നാൽ ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ കഠിന ശ്രമത്തിലായിരുന്നു യുഡിഎഫ്.

എരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ; ലാത്തി വീശി പൊലീസ്

ഇതിനിടെയാണ് യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യുന്നതിൽ നിന്ന് എൽഡിഎഫ് തടഞ്ഞെന്ന ആരോപണം ഉയരുന്നത്. നേതാക്കളും എംഎൽഎ സജീവ് ജോസഫും ഉൾപ്പടെ ഇടപെട്ട് പ്രവർത്തകരെ ക്യൂവിൽ എത്തിച്ചെങ്കിലും അവിടെ വച്ചും തടഞ്ഞുവെന്ന് പ്രവർത്തകർ ആരോപിച്ചു.

ഡിവൈെഎസ്‌പി അടക്കമുള്ളവർ എത്തിയെങ്കിലും അക്രമം തുടർന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. അതേസമയം തോൽവി ഭയന്ന് യുഡിഎഫ് മനപ്പൂര്‍വം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നാണ് എൽഡിഎഫിന്‍റെ മറുവാദം.

Last Updated : Nov 13, 2022, 4:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.