കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് കണ്ണൂർ കോർപറേഷനെതിരെ എൽഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 303 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനും വളപട്ടണം, അയ്യൻകുന്ന്, കടമ്പൂർ പഞ്ചായത്തുകളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയമെന്നാണ് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. കണ്ണൂർ മേയർ ടി ഒ മോഹനൻ കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നതിൽ നിന്നും സന്നദ്ധ സംഘടനയായ ഐആർപിസിയെ വിലക്കിയതെന്നും എൽഡിഎഫ് ആരോപിക്കുന്നു. ഇതിനെതിരെയാണ് 303 കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.
ALSO READ: ലക്ഷദ്വീപിന്‍റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം: എ.പി അബ്‌ദുള്ളക്കുട്ടി