ETV Bharat / state

കണ്ണൂരില്‍ രാഷ്ട്രീയക്കളി: പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്

കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന രാഗേഷിനെ പേരാവൂർ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍: പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്
author img

By

Published : Aug 22, 2019, 12:14 PM IST

Updated : Aug 22, 2019, 12:59 PM IST

കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷനിൽ മറുകണ്ടം ചാടിയ പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്. അടുത്ത മാസം രണ്ടിന് പ്രമേയം ചർച്ച ചെയ്യും. കോർപ്പറേഷനിലെ 55 അംഗങ്ങളില്‍ 28 പേർ യുഡിഎഫ് പക്ഷത്തായിരിക്കെ 26 മാത്രമാണ് എൽഡിഎഫ് അംഗബലം. രാഗേഷിനോട് വിരോധം പുലർത്തുന്ന ആരെങ്കിലും വോട്ട് മാറ്റി രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാക്കിയാലോ അത് എല്‍ഡിഎഫിന് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ അവിശ്വാസപ്രമേയത്തെ കൗൺസിലർമാരുടെ പൊതു വികാരമായാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്.

പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്

അതിനിടെ രാഗേഷിനെതിരെ സിപിഎം പ്രതികാര നടപടികളും ആരംഭിച്ചു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന രാഗേഷിനെ പേരാവൂർ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. ടൗൺ ഓഫീസിൽ നിന്നും സ്ഥലം മാറ്റിയതിന് പിന്നാലെ രാഗേഷ് അവധിയിൽ പ്രവേശിച്ചു. കോർപ്പറേഷൻ മേയറുടെ താൽക്കാലിക ചുമതല വഹിക്കുന്നതുകൊണ്ടാണ് അവധി എന്നാണ് രാഗേഷിന്‍റെ ന്യായീകരണം.

അതേസമയം എൽഡിഎഫിലൂടെ നേടിയ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകൾ രാഗേഷിന്‍റെ വീട്ടുമതിലിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്ററുകൾ ഉയർന്നത്.

Intro:കണ്ണൂർ കോർപ്പറേഷനിൽ മറുകണ്ടം ചാടിയ പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്. അടുത്ത മാസം 2 ന് പ്രമേയം ചർച്ചക്കിടും. അതിനിടെ രാഗേഷിനെതിരെ സിപിഎം പ്രതികാര നടപടികളും ആരംഭിച്ചു.

.....

വിജയ സാധ്യത വിദൂരമാണെങ്കിലും ധാർമികതയില്ലാത്ത രാഗേഷിന്റെ നിലപാടിനെതിരായ പ്രതിഷേധമായാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 55 ൽ 28 പേർ യുഡിഎഫ് പക്ഷത്തായിരിക്കെ 26 മാത്രമാണ് എൽഡിഎഫ് അംഗബലം. അതെ സമയം രാഗേഷിനോട് വിരോധം വെച്ച് പുലർത്തുന്ന ആരെങ്കിലും മറിച്ച് കുത്തിയാലോ വോട്ട് അസാധുവാക്കിയാലോ തുടങ്ങിയ പ്രതീക്ഷകളിലാണ് പ്രതിപക്ഷം. അതു കൊണ്ട് തന്നെ ഈ അവിശ്വാസ പ്രമേയത്തെ കൗൺസിലർമാരുടെ ഒരു പൊതു വികാമയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്.

byte ഇ.പി ലത, മുൻ മേയർ, കണ്ണൂർ കോർപ്പറേഷൻ

അതെ സമയം മറുകണ്ടം ചാടിയ രാഗേഷിനെതിരെ സിപിഎം പ്രതികാര നടപടികളും ആരംഭിച്ചു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രാഗേഷിനെ പേരാവൂർ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. ടൗൺ ഓഫീസിൽ നിന്നും സ്ഥലം മാറ്റിയതിന് പിന്നാലെ രാഗേഷ് അവധിയിൽ പ്രവേശിച്ചു. കോർപ്പറേഷൻ മേയറുടെ താൽക്കാലിക ചുമതല വഹിക്കുന്നതുകൊണ്ടാണ് അവധി എന്നാണ് രാഗേഷിന്റെ ന്യായീകരണം. അതിനിടെ എൽഡിഎഫിലൂടെ നേടിയ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കുക എന്നച്ചടിച്ച പോസ്റ്ററുകൾ പികെ രാഗേഷിന്റെ വീടിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്ററുകൾ ഉയർന്നത്.

ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ കോർപ്പറേഷനിൽ മറുകണ്ടം ചാടിയ പി കെ രാഗേഷിനെതിരെ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ്. അടുത്ത മാസം 2 ന് പ്രമേയം ചർച്ചക്കിടും. അതിനിടെ രാഗേഷിനെതിരെ സിപിഎം പ്രതികാര നടപടികളും ആരംഭിച്ചു.

.....

വിജയ സാധ്യത വിദൂരമാണെങ്കിലും ധാർമികതയില്ലാത്ത രാഗേഷിന്റെ നിലപാടിനെതിരായ പ്രതിഷേധമായാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 55 ൽ 28 പേർ യുഡിഎഫ് പക്ഷത്തായിരിക്കെ 26 മാത്രമാണ് എൽഡിഎഫ് അംഗബലം. അതെ സമയം രാഗേഷിനോട് വിരോധം വെച്ച് പുലർത്തുന്ന ആരെങ്കിലും മറിച്ച് കുത്തിയാലോ വോട്ട് അസാധുവാക്കിയാലോ തുടങ്ങിയ പ്രതീക്ഷകളിലാണ് പ്രതിപക്ഷം. അതു കൊണ്ട് തന്നെ ഈ അവിശ്വാസ പ്രമേയത്തെ കൗൺസിലർമാരുടെ ഒരു പൊതു വികാമയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്.

byte ഇ.പി ലത, മുൻ മേയർ, കണ്ണൂർ കോർപ്പറേഷൻ

അതെ സമയം മറുകണ്ടം ചാടിയ രാഗേഷിനെതിരെ സിപിഎം പ്രതികാര നടപടികളും ആരംഭിച്ചു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രാഗേഷിനെ പേരാവൂർ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. ടൗൺ ഓഫീസിൽ നിന്നും സ്ഥലം മാറ്റിയതിന് പിന്നാലെ രാഗേഷ് അവധിയിൽ പ്രവേശിച്ചു. കോർപ്പറേഷൻ മേയറുടെ താൽക്കാലിക ചുമതല വഹിക്കുന്നതുകൊണ്ടാണ് അവധി എന്നാണ് രാഗേഷിന്റെ ന്യായീകരണം. അതിനിടെ എൽഡിഎഫിലൂടെ നേടിയ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കുക എന്നച്ചടിച്ച പോസ്റ്ററുകൾ പികെ രാഗേഷിന്റെ വീടിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്ററുകൾ ഉയർന്നത്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല..
Last Updated : Aug 22, 2019, 12:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.