ETV Bharat / state

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി വന്നതിനുപിന്നാലെ കോൺഗ്രസ് വിറച്ചുപോയി : ഇ.പി ജയരാജൻ - തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി എൽഡിഎഫ് കൺവീനർ

മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തിനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ലെന്നും ഇ.പി ജയരാജൻ

ldf convenor ep jayarajan on thrikkakara ldf candidate  ep jayarajan crtiticises kpcc president k sudhakaran  thrikkakkara byelection  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇപി ജയരാജൻ  തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി എൽഡിഎഫ് കൺവീനർ  കെ സുധാകരനെതിരെ ഇപി ജയരാജൻ
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയി: ഇ.പി ജയരാജൻ
author img

By

Published : May 19, 2022, 11:06 PM IST

കണ്ണൂർ : തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി വന്നതിനുപിന്നാലെ കോൺഗ്രസ് വിറച്ചുപോയെന്ന് ഇ.പി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആം ആദ്‌മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർഥിച്ച് നിൽക്കുകയാണെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.

കെ. സുധാകരന്‍റെ പ്രതികരണത്തിൽ എ.ഐ.സി.സി എന്ത് നിലപാടെടുക്കുമെന്നും ഇ.പി ജയരാജൻ ചോദിച്ചു. ആരെയും എന്തും പറയാം എന്ന പോലെയായി. എന്തും പറയാനുള്ള അധികാരമാണോ ഉദയ്‌പൂർ ശിബിരം നൽകിയത്?. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ല. നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി സർക്കാർ നടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ല എന്ന് ഇ.പി ജയരാജൻ

തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. തൃക്കാക്കരയിൽ ട്വന്‍റി 20 നിലപാട് വ്യക്തമാക്കട്ടെയെന്നും വോട്ട് ആരുടെയും പോക്കറ്റിലല്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.