ETV Bharat / state

Kuttiattoor Sunflower Cooperative Bank സൂര്യകാന്തിയുടെ സുന്ദര കാഴ്‌ചകൾക്ക് അതിർത്തി കടക്കേണ്ട, കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ശേഷം കുറ്റ്യാട്ടൂർ സൂര്യകാന്തിയും

author img

By ETV Bharat Kerala Team

Published : Sep 16, 2023, 8:17 PM IST

Kuttiattoor sunflower cooperative bank കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫിസിന് മുന്നിലെ 25 സെന്‍റ് സ്ഥലത്താണ് കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നത്.

Sooryakanthi  Kuttiattoor sunflower cooperative bank  Kuttiattoor cooperative bank  sunflower Kuttiattoor  കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക്  കുറ്റ്യാട്ടൂർ സൂര്യകാന്തി കൃഷി  കുറ്റ്യാട്ടൂർ മാങ്ങ  Kuttiattoor mango  Kannapuram manga Kunjimangalam manga
Kuttiattoor sunflower cooperative bank
കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ശേഷം കുറ്റ്യാട്ടൂർ സൂര്യകാന്തിയും

കണ്ണൂർ: മഞ്ഞയില്‍ കുളിച്ചുകിടക്കുന്ന സൂര്യകാന്തി തോട്ടങ്ങളുടെ നടുവില്‍ നില്‍ക്കാനും ഫോട്ടോയെടുക്കാനും മാത്രമായി മലയാളി അതിർത്തി കടന്ന് യാത്രപോകാറുണ്ട്. സുന്ദരപാണ്ഡ്യപുരവും ഗുണ്ടല്‍പേട്ടുമൊക്കെ അത്തരത്തില്‍ സൂര്യകാന്തിയുടെ മനോഹാരിത മലയാളിക്ക് സമ്മാനിക്കുന്ന സ്ഥലങ്ങളാണ്. എന്നാല്‍ ഇനി അതിർത്തി കടക്കാതെ തന്നെ സൂര്യകാന്തിപ്പാടം കാണാം. ഫോട്ടോയുമെടുക്കാം.

സ്ഥലം കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫിസ്. അവിടെ 25 സെന്‍റ് സ്ഥലത്താണ് കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നത്. കേരളത്തിൽ സൂര്യകാന്തി കൃഷി വിജയമാകുമോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. ബാങ്കിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അതിന് ഇടവിള ആയാണ് പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷിയിറക്കിയത്. കൃഷിഭവനും പൂർണ്ണ പിന്തുണ നൽകി.

ബാങ്ക് മാനേജർ വാസുദേവന് സൂര്യകാന്തി കൃഷിയെ കുറിച്ചുള്ള ധാരണയും കൃഷി വിജയമാകുന്നതിന് കാരണമായി. ഗുണ്ടൽപേട്ടിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് ശേഖരിച്ചത്. നല്ല രീതിയിൽ പരിപാലനം ആവശ്യമായ കൃഷി അതീവ ശ്രദ്ധയോടെയാണ് ഇവർ നോക്കി നടത്തുന്നത്. അഞ്ചു മാസമാണ് സൂര്യകാന്തിയുടെ വളർച്ച സമയം. പൂർണ്ണ വളർച്ച എത്തിയ ശേഷം സമീപപ്രദേശത്തെ ചെറുധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ നിന്ന് സംസ്‌കരണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

കുറ്റ്യാട്ടൂർ മാങ്ങ: കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്. ഇവിടത്തെ പ്രധാന കാർഷിക ഉത്‌പന്നമാണ് പ്രത്യേക ഇനം മാങ്ങ. നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്. ജനുവരി മാസത്തോടെ പൂക്കുകയും മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴേക്കും പാകമാകുകയും ചെയ്യുന്നതാണ് ഈ മാങ്ങ. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള ഈ മാങ്ങക്ക് പഴുത്തു കഴിഞ്ഞാൽ സ്വാദേറെയാണ്. പ്രതിവർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉത്‌പാദിപ്പിക്കുമെന്നാണ് കണക്ക്. നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്.

എണ്ണയും ഔഷധവുമായ സൂര്യകാന്തി: പ്രധാനമായും ഭക്ഷ്യ എണ്ണയുടെ ഉത്പാദനത്തിനായി വളർത്തുന്ന പുഷ്‌പമാണ് സൂര്യകാന്തി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യത്തിന്‍റെ പൂവിനു 30 സെൻറീമീറ്റർ ആണ് പൂവിന്‍റെ വലിപ്പം. പൂവിന്‍റെ മധ്യ ഭാഗത്തായാണ് വലിയ വിത്തുകൾ ഉണ്ടാവുക. ഇതളുകൾ ഞെട്ടറ്റ് വീണ ശേഷം ആണ് പൂവ് എണ്ണയ്ക്ക് ഉപയോഗിക്കുന്നത്. നാരുകൾ കൂടുതലുള്ളതിനാൽ പേപ്പർ നിർമാണത്തിനും കാലിത്തീറ്റ മിശ്രിതത്തിനും പൂവ് ഉപയോഗിക്കാറുണ്ട്. സൂര്യകാന്തിയുടെ വേര്, തണ്ട് ഇല എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗം.

ഭക്ഷ്യ എണ്ണ കൂടാതെ സൂര്യകാന്തിയിൽ നിന്ന് തേനും കൃഷി ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സമശീതോഷ്‌ണ മേഖലയിലെ എണ്ണക്കുരുവായ സൂര്യകാന്തിച്ചെടി ചൊരിയുന്ന പൂന്തേൻ അഥവ നെക്ടർ ശേഖരിക്കാൻ തേനീച്ചയെ തോട്ടത്തിലിറക്കിയാൽ തേനും ശേഖരിക്കാം. സൂര്യകാന്തിത്തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാൽ ഇവ മൂലമുണ്ടാകുന്ന പരപരാഗണം മൂലം ഭാരം കൂടിയ വിത്തുകളുമുണ്ടാകും. ഇതിൽ നിന്ന് കൂടുതൽ എണ്ണ ലഭ്യമാകും. ഒപ്പം തേനും ശേഖരിക്കാം.

ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, സ്പെയിൻ എന്നിവരാണ് സൂര്യകാന്തി തേനിന്‍റെ മുഖ്യ ഉപഭോക്താക്കൾ. ജപ്പാനിലും ചൈനയിലും കാനഡയിലും സ്‌കൂൾ കുട്ടികൾക്ക് സർക്കാർ വിതരണം നടത്തുന്ന തേനിൽ മുൻപന്തിയിൽ നിൽക്കുന്നത് സൂര്യകാന്തി തേനാണ്.

കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഈ തേൻ മികച്ചതാണെന്നാണ് പറയുന്നത്. ചുമ, കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന, ഒച്ചയടപ്പ്, ആസ്‌മ, ടോണ്‍സലൈറ്റിസ്, പനി, നേത്രരോഗങ്ങൾ, പല്ലു വേദന, തലകറക്കം, മൈഗ്രേൻ, അപസ്‌മാരം, ഹൃദ്രോഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, കരൾ വീക്കം, വയറ്റിലെ അസുഖങ്ങൾ, മൂത്രാശയരോഗങ്ങൾ, വന്ധ്യത, ആർത്രൈറ്റിസ്, ത്വക്കുരോഗങ്ങൾ തുടങ്ങിയവയ്ക്ക് സൂര്യകാന്തി തേൻ ഔഷധമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.