ETV Bharat / state

കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു - കെ.എസ്.യു ഉപരോധം

സർവ്വകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെന്‍ററിൽ അസിസ്റ്റന്‍റ് ഡയറക്ടറായി എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകാനുള്ള നീക്കത്തിനെതിരെയാണ് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.

ksu protest kannur  Kannur University  Kannur University VC's residence  കെ.എസ്.യു  കെ.എസ്.യു ഉപരോധം  കണ്ണൂര്‍ സര്‍വകലാശാല വി.സി
കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു
author img

By

Published : Apr 16, 2021, 5:45 PM IST

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍റെ വീട് ഉപരോധിച്ച് കെഎസ്‌യു. സർവ്വകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെന്‍ററിൽ അസിസ്റ്റന്‍റ് ഡയറക്ടറായി എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകാനുള്ള നീക്കത്തിനെതിരെയാണ് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ് ഉദ്ഘാടനം ചെയ്‌തു.

കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ധൃതിപ്പെട്ട് നിയമനം നടത്താനുള്ള നീക്കം ദുരൂഹമാണ്. ബന്ധു നിയമനത്തിന് വേണ്ടി സർവ്വകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തുകയാണെന്നും വഴിവിട്ട നിയമനത്തിന് വൈസ് ചാൻസലർ കൂട്ട് നിൽകുകയാണെന്നും പി. മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. ഇന്‍റർവ്യൂ നടത്താൻ സർവ്വകലാശാലയിൽ എത്താതെ വീട്ടിലിരുന്ന് നടത്താനുള്ള വൈസ് ചാൻസലറുടെ നടപടി ഒളിച്ചുകളിയാണെന്ന് ആരോപിച്ച കെ.എസ്.യു രാവിലെ ഇന്ന് പതിനൊന്നു മണിയോടെയാണ് വൈസ് ചാൻസലറുടെ വീട് ഉപരോധിച്ചത്. പ്രതിഷേധത്തിനിടയിൽ വൈസ് ചാൻസലറുടെ വീട്ടിലേക്ക് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.