കണ്ണൂര്‍: ഡല്‍ഹിയിലും കേരളത്തിലും യു.ഡി.എഫിന്‍റേത് അടി കിട്ടേണ്ട സമരമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. തിരുവഞ്ചൂരിന്‍റേത് പൊയ്‌വെടിയാണെന്നും അദ്ദേഹത്തിനുള്ളത് സജി ചെറിയാൻ തന്നെ നല്‍കിയുണ്ടെന്നും കോടിയേരി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പാർലമെന്‍റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചയ്ക്കെത്തുന്നതിനു മുൻപാണ് പാര്‍ലമെന്‍റിന് പുറത്തു വിജയ് ചൗക്കിൽ സംഘർഷമുണ്ടായത്. പദ്ധതിക്കെതിരെ പ്രകടനം നടത്തിയ കേരള എം.പിമാരെ ഡല്‍ഹി പൊലീസ് മര്‍ദിക്കുകയായിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്‍മെന്‍റ് മാറ്റിയെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സില്‍വര്‍ ലൈൽ പദ്ധതി സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കേന്ദ്രത്തിന് പദ്ധതിയോട് നിഷേധാത്മക നിലപാടില്ലെന്നും കോടിയേരി പറഞ്ഞു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച പ്രതീക്ഷ നല്‍കുന്നതാണ്. കെ-റെയില്‍ കേന്ദ്ര സർക്കാരിന്‍റെ കൂടി പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയില്ലാത്തപ്പോള്‍ ആരെങ്കിലും വീട്ടില്‍ വന്നത് സുരക്ഷ വീഴ്‌ചയല്ലെന്ന് ക്ലിഫ് ഹൗസിൽ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ കല്ലിട്ടതിനെ സൂചിപ്പിച്ച് കോടിയേരി പറഞ്ഞു.