ETV Bharat / state

സമരം രാഷ്ട്രീയ പ്രേരിതം, ഇത് വിമോചന സമര കാലഘട്ടമല്ല: കോടിയേരി ബാലകൃഷ്‌ണൻ - കെ റെയിൽ വിരുദ്ധ സമരം

മടപ്പള്ളിയെ മറ്റൊരു നന്ദിഗ്രാമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് കോടിയേരി ബാലകൃഷ്‌ണൻ.

kodiyeri balakrishnan against congress protest in silver line  kodiyeri balakrishnan on silver line  k rail congress protest  കെ റെയിൽ വിരുദ്ധ സമരം  കോടിയേരി ബാലകൃഷ്‌ണൻ കെ റെയിൽ
കെ റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതം, ഇത് വിമോചന സമര കാലഘട്ടമല്ല: കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Mar 21, 2022, 2:05 PM IST

കണ്ണൂർ: കെ റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ട്. അവിടെയൊന്നും കോൺഗ്രസ് സമരമില്ല. നൂറ് കൊല്ലം മുമ്പ് നടത്തേണ്ട സമരമാണിത്. മടപ്പള്ളിയെ മറ്റൊരു നന്ദിഗ്രാമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു.

കെ റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതം, ഇത് വിമോചന സമര കാലഘട്ടമല്ല: കോടിയേരി ബാലകൃഷ്‌ണൻ

കെ റെയിലിന് പകരം കെ. സുധാകരൻ മുന്നോട്ട് വെച്ച ഫ്ലൈ ഇൻ കേരള എന്ന ബദൽ തമാശ സുധാകരൻ പറയും പോലെ വിമാനമിറക്കാൻ ഇവിടെ വിമാനത്താവളം വേണ്ടേ. എന്തെങ്കിലും നിലപാട് വേണ്ടേ ഒരു നേതാവിനെന്നും കോടിയേരി ചോദിച്ചു.

സ്ത്രീകൾക്കെതിരെ ഒരതിക്രമവും ഇവിടെ നടക്കില്ല. കുട്ടികളെയും സ്ത്രീകളെയും സമരത്തിന് ഇറക്കാതിരിക്കുന്നതാണ് നല്ലത്. വിമോചന സമര കാലഘട്ടമല്ല ഇത് എന്ന് ഓർക്കണമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷ വിരുദ്ധത കേരളത്തിൽ ഇനി ഏശാൻ പോകുന്നില്ല. സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ പോകില്ല. സെമിനാറിലേക്ക് ആർഎസ്എസിനെ ക്ഷണിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

Also Read: കെ റെയില്‍ കുറ്റികള്‍ പിഴുത് മാറ്റി യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.