ETV Bharat / state

കെ.എം ഷാജിക്കെതിരായ കോഴക്കേസ്: അഴീക്കോട് സ്‌കൂളിൽ വീണ്ടും വിജിലൻസ് തെളിവെടുപ്പ് - കെഎം ഷാജിക്കെതിരായ കോഴക്കേസ്

പ്ലസ്‌ടു കോഴ്‌സ് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നതാണ് കേസ്

കെ.എം ഷാജിക്കെതിരായ കോഴക്കേസ്: അഴീക്കോട് സ്‌കൂളിൽ വീണ്ടും വിജിലൻസ് തെളിവെടുപ്പ്

author img

By

Published : Jul 16, 2022, 8:09 PM IST

Updated : Jul 16, 2022, 9:10 PM IST

കണ്ണൂർ: അഴീക്കോട് ഹയർസെക്കന്‍ഡറി സ്‌കൂളിൽ വീണ്ടും വിജിലൻസ് തെളിവെടുപ്പ്. ഹയർസെക്കന്‍ഡറി അനുവദിക്കാൻ മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജി കോഴവാങ്ങി എന്ന കേസിലാണ് നടപടി. വിജിലൻസ് ഡി.വൈ.എസ്‌.പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

മാനേജർ പി.വി പത്മനാഭനിൽ നിന്നും നാല് അധ്യാപകരിൽ നിന്നുമാണ് വിജിലൻസ് തെളിവുകൾ ശേഖരിച്ചത്. നേരത്തേയെടുത്ത മൊഴികളിലും തെളിവുകളിലും കൂടുതൽ വ്യക്തത തേടിയാണ് നടപടി. 2020 ജനുവരിയിലാണ് കെ.എം ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. 2013 ൽ അഴീക്കേട് ഹയർ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ്‌ടു കോഴ്‌സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങി എന്നാണ് കേസ്.

സി.പി.എം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന കുടുവൻ പത്മനാഭൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായിരുന്നു ഈ കേസ്. വീണ്ടും അന്വേഷണം വന്നതോടെ ഷാജി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

Last Updated : Jul 16, 2022, 9:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.