കണ്ണൂര്‍: കേരളത്തിലെ മാവോയിസ്റ്റ് ഗറില്ല സേനയുടെ തലവൻ ബി.ജി കൃഷ്‌ണമൂർത്തിയെയും കൂട്ടാളി സാവിത്രിയേയും തലശ്ശേരി ജില്ല കോടതി റിമാന്‍ഡ് ചെയ്‌തു. കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി കോളനി സന്ദർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. ഡിസംബര്‍ ഒന്‍പത് വരെയാണ് റിമാന്‍ഡ് കാലാവധി.
ചൊവ്വാഴ്‌ച കേരള- കർണാടക അതിർത്തിയിലാണ് കൃഷ്‌ണമൂര്‍ത്തിയേയും സാവിത്രിയേയും കേരള പൊലീസ് പിടികൂടുന്നത്. കോടതി റിമാന്‍ഡ് ചെയ്‌ത പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
Also Read: പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വർഷം കഠിന തടവ്
'കാപ്പിറ്റലിസം തുലയട്ടെ മാവോയിസo വിജയിക്കട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയാണ് കൃഷ്‌ണമൂർത്തി കോടതിയിലേക്ക് കയറിയത്. കനത്ത സുരക്ഷയോടെയാണ് ഇരുവരെയും കോടതിയില്‍ എത്തിച്ചത്.