ETV Bharat / state

അതിര്‍ത്തി പ്രദേശത്തെ താമസക്കാർക്ക് നേരെ വീണ്ടും കർണാടക വനം വകുപ്പിന്‍റെ ഭീഷണി - കർണാടക വനം വകുപ്പ് കണ്ണൂർ

Kerala Karnataka Border Issue: കേരള അതിർത്തിയിൽ ബാരാപോള്‍ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കെതിരെ വീണ്ടും ഭീഷണിയുമായി കർണാടക വനം വകുപ്പ്.

Kerala Karnataka Border  kannur karnataka land  കർണാടക വനം വകുപ്പ് കണ്ണൂർ  കേരളം കർണാടക അതിർത്തി
Kerala Karnataka Border Issue: Karnataka attempts land acquisition on border
author img

By ETV Bharat Kerala Team

Published : Jan 1, 2024, 5:01 PM IST

കണ്ണൂര്‍: കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വീണ്ടും കര്‍ണാടക വനം വകുപ്പിന്‍റെ ഭീഷണി. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട ഈ പ്രദേശത്തുള്ളവരെ സംരക്ഷിക്കാന്‍ അയ്യംകുന്ന് ഗ്രാമപഞ്ചായത്തും ജനങ്ങളും രംഗത്തിറങ്ങിയിട്ടും ജില്ലയിലെ റവന്യു വകുപ്പ് മെല്ലെപ്പോക്ക് നയം തുടരുകയാണെന്നാണ് ആക്ഷേപം. കേരളത്തിന്‍റെ ബാരാപോള്‍ ജലവൈദ്യുത പദ്ധതി നിലകൊള്ളുന്ന ഈ പ്രദേശത്ത് 1958 മുതല്‍ എല്ലാ രേഖകളോടെയും താമസിച്ചു വരുന്നവര്‍ക്കെതിരെയാണ് കര്‍ണാടക-മാക്കൂട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടന്നു കയറ്റം.

ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ഷിക വിഭവങ്ങള്‍ നശിപ്പിക്കുകയും താമസക്കാരോട് നീതിരഹിതമായി പെരുമാറുകയും ചെയ്‌ത കര്‍ണാടക വനംവകുപ്പുകാരുടെ നിലപാടില്‍ പ്രതിഷേധിച്ച് അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് പിന്തുണ നൽകിയിരുന്നു. ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെ വീട് വാസയോഗ്യമാക്കാനുള്ള നടുവിലെ കിഴക്കേയില്‍ വിശ്വനാഥന്‍റെ ഉള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങള്‍ക്കും വനംവകുപ്പുകാര്‍ തടസവാദം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചന്‍ പൈമ്പള്ളി കുന്നേലിന്‍റെ നേതൃത്വത്തില്‍ വീണ്ടും കൃഷിയിറക്കി സ്വന്തം സ്ഥലം സംരക്ഷിച്ചിരുന്നു.

Also read: കണ്ണൂരില്‍ ഭൂമി കയ്യേറാന്‍ കര്‍ണാടക വനംവകുപ്പിന്‍റെ ശ്രമം: മരച്ചീനി നട്ട് പ്രതിഷേധമറിയിച്ച് ജനങ്ങള്‍

കര്‍ണാടക അധികൃതരുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തിയിട്ടുണ്ട്. എന്നാല്‍, അനുകൂല നിലപാട് എടുത്ത് കാണുന്നില്ല. കേരളത്തിന്‍റെ ഭൂമിയിലുള്ള കര്‍ണാടകയുടെ കടന്ന് കയറ്റത്തിൽ സര്‍വ്വകക്ഷി ഏതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ 65 വര്‍ഷമായി കൃഷി നടത്തിയും നികുതിയടച്ച് സ്വന്തം പ്രദേശത്ത് താമസിക്കുന്നതുമായ കര്‍ഷകരെ സഹായിക്കാനുള്ള ശക്തമായ നിലപാട് കേരളം ഇനിയും എടുത്തിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

കാലങ്ങളായി നട്ടു വളര്‍ത്തിയ കശുമാവ്, കുരുമുളക്, തെങ്ങ്, കമുങ്ങ്, എന്നിവയുണ്ടെങ്കിലും ഇടക്കിടെ കര്‍ണാടക ഉദ്യാഗസ്ഥരെത്തി പരിപാലനം മുടക്കുന്നത് പതിവായിരിക്കുകയാണ്. കര്‍ണാടകയിലെ മാക്കൂട്ടം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിന്‍റെ പ്രദേശമാണിത്. അയ്യംകുന്ന് പഞ്ചായത്തിലെ പാലത്തൂംകടവ് പ്രദേശത്താണ് കര്‍ണാടക ഉദ്യോഗസ്ഥരുടെ ഭീഷണിയുള്ള ഈ സ്ഥലം നിലകൊള്ളുന്നത്.

കേരള-കര്‍ണാടക സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്നാണ് പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് പറയുന്നു. എന്നാല്‍, കേരള സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശത്ത് കഴിയുന്ന ജനങ്ങളുടെ കാര്യത്തില്‍ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ രേഖകള്‍ പ്രകാരം ഇത് കേരളത്തിന്‍റെ സ്വന്തം ഭൂമിയാണ്. എന്നിട്ടും സര്‍ക്കാര്‍ കര്‍ണാടക അധികൃതരുമായി ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. ഈ പ്രദേശത്തെ ജനവികാരം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടല്‍ നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം ഭൂമിയില്‍ താമസിക്കാനും കൃഷി ചെയ്‌ത് ഉപജീവനം നടത്താനും കര്‍ഷകര്‍ക്ക് അവകാശമുണ്ട്. കര്‍ണാടകത്തിന്‍റെ ഒരു തുണ്ട് ഭൂമിയില്‍ പോലും ആരും കടന്നു കയറിയിട്ടില്ല. അതിനാല്‍ പ്രശ്‌നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ചര്‍ച്ചക്ക് കേരള സർക്കാർ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.