ETV Bharat / state

കാസർകോട് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു ; നിപയെന്ന് സംശയം - നിപ വൈറസ്

നിപ വൈറസ് ലക്ഷണങ്ങൾ പ്രകടമാക്കിയതിനാൽ കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

kasarkod child death suspect nipa  kasarkod child death  child death suspect nipa  kasarkod child death suspect nipah  kasarkod nipah  child death suspect nipah  nipah  കാസർകോട് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു  കാസർകോട് നിപ  നിപ  നിപ ലക്ഷണങ്ങൾ  nipah symptoms  നിപ വൈറസ്  നിപ്പ
കാസർകോട് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു നിപയെന്ന് സംശയം
author img

By

Published : Sep 16, 2021, 4:24 PM IST

കണ്ണൂർ : കാസർകോട് ചെങ്കളയില്‍ അഞ്ച് വയസുകാരി പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. നിപ വൈറസ് ലക്ഷണങ്ങൾ പ്രകടമാക്കിയതിനാൽ കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പനിയും ഛര്‍ദിയും ഉണ്ടായതിനാല്‍ ബുധനാഴ്‌ച വൈകുന്നേരമാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വ്യാഴാഴ്‌ച രാവിലെയോടെയായിരുന്നു മരണം.

ALSO READ: കര്‍ണാടകയില്‍ നിപ ഭീതിയൊഴിയുന്നു ; നിരീക്ഷണത്തിലായിരുന്നയാളുടെ ഫലം നെഗറ്റീവ്

ഇതോടെ ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ നിരീക്ഷണത്തിലാക്കി.

പരിശോധനാഫലം ലഭ്യമാകുന്നതുവരെ ഒത്തുചേരലുകളും കൂട്ടംചേർന്നുള്ള പരിപാടികളും നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്തെ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപുകള്‍ മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.