ETV Bharat / state

കണ്ണൂരില്‍ പുഴയില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി - പുഴയില്‍ കാണാതായി

ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കില്‍പെട്ടത്.

drown death  kannur youths drown death  deadbody found in search for youths missing in river  കണ്ണൂരില്‍ പുഴയില്‍ കാണാതായി  പുഴയില്‍ കാണാതായി  പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂരില്‍ പുഴയില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Jun 20, 2021, 1:35 PM IST

കണ്ണൂർ: ആലക്കോട് രായരോം പുഴയിൽ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വട്ടക്കയം സ്വദേശി വെള്ളാപാണയിൽ ജോഫിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

സുഹൃത്ത് അക്ഷയ്യ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കണ്ണൂര്‍ അരങ്ങം സ്വദേശിയാണ് അക്ഷയ്. പൊലീസും അഗ്നിസുരക്ഷ സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

ALSO READ: കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് ജോഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും, ശക്തമായ ഒഴുക്കും പരിശോധനയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട്. ശനിയാഴ്‌ച വൈകിട്ടാണ് ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.