ETV Bharat / state

'ഗവർണറുടെ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാന്‍'; പിന്നില്‍ രാഷ്ട്രീയ താത്‌പര്യമെന്ന് കണ്ണൂര്‍ വിസി - kerala governor news

നിയമനത്തില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് സ്ഥാനമൊഴിയാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചത്

Kannur VC against kerala governor  കണ്ണൂര്‍ വിസി  ഗോപിനാഥ് രവീന്ദ്രൻ  കണ്ണൂർ വിസി  ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ വിസി  kannur VC Gopinath Ravindran  Gopinath Ravindran against kerala governor  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  kannur todays news
'ഗവർണറുടെ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാന്‍'; പിന്നില്‍ രാഷ്ട്രീയ താത്‌പര്യമെന്ന് കണ്ണൂര്‍ വിസി
author img

By

Published : Oct 25, 2022, 12:40 PM IST

Updated : Oct 25, 2022, 12:48 PM IST

കണ്ണൂർ: ഒൻപത് സർവകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവർണറുടെ നടപടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനെന്ന് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. എല്ലാ വിസിമാരെയും പുറത്താക്കുമെന്ന് പറയുന്നതിൽ ഗവർണർക്ക് രാഷ്ട്രീയ താത്‌പര്യമുണ്ടെന്ന് കരുതുന്നു. ഓരോ വൈസ്‌ ചാന്‍സലര്‍മാരെയും പുറത്താക്കാൻ ഓരോ യൂണിവേഴ്‌സിറ്റിക്കും വേറെ നിയമമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ വിസി

ALSO READ| വി.സിമാര്‍ക്ക് നല്‍കിയത് കാരണം കാണിക്കല്‍ നോട്ടിസെന്ന് ഗവര്‍ണര്‍, നവംബർ 3നുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ പുറത്ത്

കെടിയു (Kalam Technological University) വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. വൈസ് ചാന്‍സലര്‍ ആയി നിയമിച്ച സമയം ആള്‍ക്ക് യോഗ്യതയുണ്ടോ എന്ന് ആദ്യം തന്നെ പരിശോധിക്കേണ്ടിയിരുന്നു. കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി കൊടുക്കും. എന്നാൽ, എന്ത് എഴുതണം എന്നറിയില്ലന്നും കണ്ണൂർ വിസി പറഞ്ഞു.

Last Updated : Oct 25, 2022, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.