കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എന്തൊക്കെയാണ് നിയമവിരുദ്ധ കാര്യങ്ങളെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ചോദിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ, പ്രിയ വര്‍ഗീസിന് മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടിക്രമങ്ങളെ തുടര്‍ന്നുള്ള വിവാദത്തിലാണ് വി.സി പ്രതികരിച്ചത്.
ALSO READ| അത് അക്കങ്ങള്‍വച്ചുള്ള കള്ളക്കളി, നിയമനവിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്
ചട്ടവിരുദ്ധമെങ്കിൽ നടപടി എടുക്കട്ടെ. എല്ലാ ഇന്‍റര്‍വ്യൂകളും റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗാർഥികളും സമ്മതിച്ചാൽ ഇത് പുറത്തുവിടുന്നതിൽ തെറ്റില്ലെന്നും വി.സി പറഞ്ഞു. സേവ് യൂണിവേഴ്‌സിറ്റി പരാതി നൽകിയതിനെ തുടർന്ന് ഗവർണർ ഓഫിസിൽ നിന്ന് വിശദീകരണം ചോദിച്ചിരുന്നു. ഇക്കഴിഞ്ഞ 12 ന് വിശദീകരണം നൽകിയതാണ്.
യൂണിവേഴ്‌സിറ്റി നിയമനത്തിൽ ക്രമക്കേടുണ്ടായിട്ടില്ലെന്നും നിയമനവുമായി മുന്നോട്ട് പോകുമെന്നും വി.സി വ്യക്തമാക്കി. റിസർച്ച് സ്കോർ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല. ഗവർണർക്ക് വി.സിയോട് ചോദിക്കാമായിരുന്നു. ക്രമക്കേട് കണ്ടിരുന്നേൽ നേരത്തേ നടപടിയെടുക്കാമായിരുന്നു. 75 സ്കോർ ഉണ്ടോയെന്ന് മാത്രമാണ് പ്രധാനമായും നോക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.