ETV Bharat / state

അസോസിയേറ്റ് പ്രൊഫസർ നിയമനം രണ്ടാം റാങ്കുകാരന് നൽകണം: സെനറ്റ് അംഗം വിസിക്ക് കത്ത് നൽകി

author img

By

Published : Jul 29, 2022, 1:30 PM IST

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം രണ്ടാം റാങ്കുകാരന് നൽകണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം വിസിക്ക് കത്ത് നൽകി. എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിന് പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസ് ഹാജരാക്കിയത് എംപ്ലോയ്‌മെന്‍റ് സർട്ടിഫിക്കറ്റ് എന്നും കത്തിൽ പരാമർശം.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം  അസോസിയേറ്റ് പ്രൊഫസർ നിയമന തർക്കം  Kannur university associate professor appointment issue  associate professor appointment senate member letter  കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്‌തിക നിയമനം  Kannur university associate professor appointment objection by senate member  കണ്ണൂർ സർവകലാശാല  Kannur university  senate member r k biju  സെനറ്റ് അംഗം ഡോ ആർ കെ ബിജു
അസോസിയേറ്റ് പ്രൊഫസർ നിയമനം രണ്ടാം റാങ്കുകാരന് നൽകണം: സെനറ്റ് അംഗം വിസിക്ക് കത്ത് നൽകി

കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് നിയമനം നൽകുന്നതിന് വേണ്ടി പ്രസിദ്ധീകരിച്ച താത്‌കാലിക പട്ടികയിൽ ഒന്നാം റാങ്ക് നൽകിയിട്ടുള്ള പ്രിയ വർഗീസിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വിസിക്ക് കത്ത് നൽകി. സ്‌ക്രീനിങ് കമ്മറ്റിയെ കബിളിപ്പിക്കുന്നതിന് ബോധപൂർവം അധ്യാപന പരിചയ സർട്ടിഫിക്കറ്റിന് പകരം കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ നൽകിയ എംപ്ലോയ്‌മെന്‍റ് സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം പ്രിയ വർഗീസ് ഹാജരാക്കിയത് എന്നാണ് കത്തിൽ പറയുന്നത്. ഡോ.ആർ.കെ ബിജുവിന് വിവരാവകാശം വഴി ലഭിച്ചതാണ് ഈ രേഖ.

കേരള പബ്ലിക് സർവീസ് കമ്മിഷൻ പോലും മുഴുവൻ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. പക്ഷെ കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഇന്‍റർവ്യു കഴിഞ്ഞ് ഏഴ് മാസമായിട്ടും ഫിസിക്കൽ വെരിഫിക്കേഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും കത്തിൽ പറയുന്നു. വിവരാവകാശ രേഖകൾ പ്രകാരം ഡോ.പ്രിയ വർഗീസ് 29.07.2015 മുതൽ 9.02.2018 വരെ ഫാക്കൽറ്റി ഡെവലപ്‌മെന്‍റ് പ്രോഗ്രാം പ്രകാരം പി എച്ച് ഡി പ്രോഗ്രാമിനും, തുടർന്ന് 7.08.2019 മുതൽ 15.06.2021 വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ് ഡയറക്‌ടർ ആയും സേവനം അനുഷ്‌ഠിക്കുകയാണ് ചെയ്‌തത്.

കൂടാതെ 7.07.2021 മുതൽ കേരള ഭാഷ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സേവനമനുഷ്‌ഠിച്ചു വരികയുമാണ്. പക്ഷെ കണ്ണൂർ സർവകലാശാലയിൽ അധ്യാപന പരിചയം തെളിയിക്കുവാൻ വേണ്ടി ഹാജരാക്കിയ എംപ്ലോയ്‌മെന്‍റ് സർട്ടിഫിക്കറ്റിൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ആയതിനാൽ സ്‌ക്രീനിങ് കമ്മറ്റി അംഗങ്ങൾക്ക് മേൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുവാൻ കഴിഞ്ഞിട്ടില്ല.

യുജിസി ചട്ട പ്രകാരം ഗവേഷണകാലവും, അനധ്യാപക തസ്‌തികയിലുള്ള ഡെപ്യൂട്ടേഷൻ കാലവും അധ്യാപന പരിചയമായി കണക്ക് കൂട്ടാനാവില്ല. ആയതിനാൽ മേൽ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചുകൊണ്ട് പ്രിയ വർഗീസിനെ അയോഗ്യയാക്കണമെന്നും, 15 വർഷത്തെ അധ്യാപന പരിചയവും, വേണ്ടുവോളം ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്‌കറിയയ്‌ക്ക്‌ നിയമനം നൽകണമെന്നും ഡോ. ആർ.കെ. ബിജു ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.