ETV Bharat / state

Kannur train fire | 'കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചു, പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഇട്ടു'; പ്രതിയുടെ മൊഴി പുറത്ത്

ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ 19ാം കോച്ച് കത്തിക്കാൻ ശ്രമിച്ചതിനെക്കുറിച്ചാണ് പ്രതി പ്രസൂൺജിത്ത് സിക്‌ദർ പൊലീസിന് മൊഴി നല്‍കിയത്

ആലപ്പുഴ എക്‌സിക്യൂട്ടീവ്  Kannur train fire  Kannur train fire Tried to set fire in more bogies  Tried to set fire in more bogies says accused  പ്രസൂൺജിത്ത് സിക്‌ദർ  ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിന്‍ തീയിട്ട സംഭവം  ആലപ്പുഴ എക്‌സിക്യൂട്ടീവ്  കണ്ണൂർ ട്രെയിന്‍ തീവയ്‌പ്പ്  Kannur train arson case
Etv Bharat
author img

By

Published : Jun 9, 2023, 7:47 PM IST

Updated : Jun 9, 2023, 8:47 PM IST

പ്രതിയുമായി വ്യാഴാഴ്‌ച നടത്തിയ തെളിവെടുപ്പ്

കണ്ണൂർ: ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി പ്രസൂൺജിത്ത് സിക്‌ദർ പൊലീസിന് മൊഴി നൽകി. ട്രെയിനിന്‍റെ 19ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നു. അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി.

എന്നാൽ, തീ പടർന്നില്ലെന്നും ട്രെയിനിന്‍റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂൺജിത്ത് നൽകിയ മൊഴിയില്‍ പറയുന്നു. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തലശേരിയിൽ എത്തിയ പ്രതി നടന്നാണ് കണ്ണൂരിലെത്തിയത്. ഭിക്ഷാടനം നടത്തുന്ന ഇയാള്‍ക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം ലഭിക്കാത്തതിലും താമസം ഒഴിപ്പിച്ചതിലും ഉണ്ടായ മനോവിഷമത്തിലാണ് കയ്യിലെ തീപ്പെട്ടികൊണ്ട് തീയിട്ടത് എന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ പൊലീസിന് മൊഴി നൽകിയത്.

രക്ഷപ്പെട്ട വഴി കാണിച്ചുകൊടുത്ത് പ്രതി: നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്നലെ രാവിലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നാലെ ഇയാളെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിലും എത്തിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ബോഗിക്കുള്ളില്‍ എത്തിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി പ്രസൂൺജിത്ത് തീവച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് നേരിട്ട് വിശദീകരിച്ചു. പിന്നാലെ പ്രതിയുമായി ട്രാക്കിനും പരിസരത്തും തെളിവെടുപ്പ് നടത്തി. തീയിട്ട ശേഷം രാത്രി പ്രതി ഇവിടെ നിന്ന് രക്ഷപ്പെട്ട വഴിയും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.

കേസിലെ സാക്ഷി ബിപിസിഎല്‍ സുരക്ഷ ജീവനക്കാരന്‍ പ്രതിയെ തിരിച്ചറിയൽ പരേഡിനിടെ തിരിച്ചറിഞ്ഞിരുന്നു. കൃത്യം നടക്കുന്നതിന് മുന്‍പ് പ്രതി റെയില്‍വേ ട്രാക്കിലൂടെ നടന്നുനീങ്ങുന്നത് കണ്ടിരുന്നതായി ഈ ഉദ്യോഗസ്ഥൻ പൊലീസിന് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താന്‍ കഴിയാത്തതിലുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ കാരണമെന്നു പ്രതി പൊലീസിനോട് ആവർത്തിച്ചു.

ട്രെയിനിന് തീയിട്ടത് പുലർച്ചെ: 2023 ജൂൺ ഒന്നിന് പുലർച്ചെ 1.30നാണ് കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടത്. ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിനാണ് പുലർച്ചയോടെ തീയിട്ടത്. ഭീകരവാദ ബന്ധം പോലും സംശയിച്ചിരുന്ന കേസായിരുന്നു ഇത്. ട്രെയിൻ തീപിടിച്ച മേഖലയിൽ നിന്ന് 100 മീറ്റർ അകലെ കണ്ണൂരിൽ ഒരു ബിപിഎസിഎൽ പെട്രോൾ സംഭരണശാല പ്രവർത്തിക്കുന്നതും ദുരൂഹതയുടെ ആക്കം കൂട്ടി.

കൂടാതെ എലത്തൂർ തീവയ്‌പ്പുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ചു. പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥരും പാലക്കാട് നിന്ന് ദക്ഷിണ റെയിൽവേയുടെ എംഡി എംആർ സക്കീർ ഹുസൈന്‍റെ നേതൃത്വത്തിലുള്ള സംഘവും ഉൾപ്പടെ കത്തിയ ബോഗികളില്‍ പരിശോധന നടത്തിയിരുന്നു. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം അന്വേഷണം അവസാനിപ്പിച്ചാല്‍ മതിയെന്ന നിർദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയത്.

ALSO READ | Explained | അക്രമി നടന്നടുത്തു, കൈയില്‍ കരുതിയ പെട്രോള്‍ യാത്രക്കാരുടെ നേര്‍ക്കൊഴിച്ച് തീക്കൊളുത്തി ; ആക്രമണം ഇങ്ങനെ

Last Updated : Jun 9, 2023, 8:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.