ETV Bharat / state

തലശ്ശേരിയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി - Kannur

തലശ്ശേരി എവികെ നായര്‍ റോഡില്‍ ഉച്ചവരെയായിരുന്നു ഹർത്താൽ

ഹർത്താൽ
author img

By

Published : Jun 28, 2019, 5:33 PM IST

കണ്ണൂർ: തലശ്ശേരിയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ അക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തി. തലശ്ശേരി എവികെ നായര്‍ റോഡില്‍ ഉച്ചവരെയായിരുന്നു ഹർത്താൽ.

ഇന്നലെ വാഹനക്കുരുക്കിൽ അകപ്പെട്ട കാറിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തില്‍ കലാശിച്ചിരുന്നു. സമീപത്തെ കടകളിലെ ജീവനക്കാരുമായാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തില്‍ കാറിലുണ്ടായ എടത്തിലമ്പലത്തെ നിവിൻ മൈക്കിൾ, പൊന്ന്യത്തെ ഷമൽദാസ് എന്നിവർക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന്, എവികെ നായർ റോഡിൽ യുവാക്കള്‍ സംഘടിച്ചെത്തി സമീപത്തെ വസ്ത്ര വ്യാപാരസ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നിട്ടൂർ ഇടത്തിലമ്പലത്തെ ആസ്യാസിൽ എ.കെ.ഫിറോസിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിറോസിന്‍റെ പരാതിയിൽ ഷമൽദാസിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കച്ചവടക്കാർ ഉച്ചവരെ കടകളടച്ചു ഹർത്താൽ നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ രാവിലെ മണിയോടെ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

Intro:Body:

തലശ്ശേരിയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍  അക്രമിക്കപ്പെട്ടതില്‍  പ്രതിഷേധിച്ച് എവികെ നായര്‍ റോഡില്‍ ഉച്ചവരെ വ്യാപാരികള്‍  ഹര്‍ത്താല്‍ ആചരിച്ചു. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നാണ്

ഇന്നലെ വൈകീട്ട് നഗരത്തില്‍  സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 ഇന്നലെ   വാഹനക്കുരുക്കിൽ അകപ്പെട്ട കാറിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ധുണ്ടായ  ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.    സമീപത്തെ കടകളിലെ ജീവനക്കാരുമായാണ് സംഘര്‍ഷം നടന്നത്.  സംഘര്‍ഷത്തില്‍  കാറിലുണ്ടായ എടത്തിലമ്പലത്തെ നിവിൻ മൈക്കിൾ, പൊന്ന്യത്തെ ഷമൽദാസ് എന്നിവർക്ക് പരിക്കേറ്റു.     തുടര്‍ന്ന്  മണിക്കൂറുകൾക്കുള്ളില്‍  എ.വി.കെ.നായർ റോഡിൽ ഒരു സംഘം യുവാക്കള്‍  സംഘടിച്ചെത്തി. സമീപത്തെ  വസ്ത്ര വ്യാപാരസ്ഥാപനത്തിലേക്ക് അധിക്രമിച്ച് കയറി  ജീവനക്കാരനെ മര്‍ദ്ധിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ നിട്ടൂർ ഇടത്തിലമ്പലത്തെ ആസ്യാസിൽ എ.കെ.ഫിറോസിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിറോസിന്റെ പരാതിയിൽ ഷമൽദാസ് തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ പോലീസ്  കേസെടുത്തു.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നിവിൻ മൈക്കിൾ, പൊന്ന്യത്തെ ഷമൽദാസ് എന്നിവരുടെ മൊഴിയെടുക്കാന്‍ പോലീസെത്തിയെങ്കിലും ഇവര്‍ ആശുപത്രി വിട്ടിരുന്നു.  ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി , വ്യാപാരി വ്യവസായി സമിതി, എന്നീ  സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കച്ചവടക്കാർ  ഉച്ചവരെ കടകളടച്ചു ഹർത്താൽ നടത്തിയത്.  സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ  രാവിലെ  മണിയോടെ നഗരത്തിൽ പ്രതിഷേധ പ്രകടനവും  നടത്തി. ഇ ടി വിഭാരത് കണ്ണൂർ.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.