ETV Bharat / state

സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്പെഷ്യല്‍ സബ് ജയില്‍ - കേരള വാർത്ത

ജൈവമാലിന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും അജൈവ മാലിന്യങ്ങള്‍ ജയില്‍ വളപ്പില്‍ നിന്ന് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ പൂര്‍ണമായി ഒഴിവാക്കിയുമാണ് സബ്ജയില്‍ ഹരിത പദവി നേടിയത്.

Kannur Special Sub Jail  first green jail in the state  സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ  കണ്ണൂർ സ്പെഷ്യല്‍ സബ് ജയില്‍  കണ്ണൂർ വാർത്ത  കേരള വാർത്ത  പ്രാദേശിക വാർത്ത
സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്പെഷ്യല്‍ സബ് ജയില്‍
author img

By

Published : Jan 9, 2021, 3:40 PM IST

Updated : Jan 9, 2021, 4:59 PM IST

കണ്ണൂർ: കണ്ണൂർ സ്പെഷ്യല്‍ സബ് ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സ്‌പെഷ്യല്‍ സബ് ജയില്‍ മാലിന്യ മുക്തമാക്കുകയും കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തത്. ജൈവമാലിന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും അജൈവ മാലിന്യങ്ങള്‍ ജയില്‍ വളപ്പില്‍ നിന്ന് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ പൂര്‍ണമായി ഒഴിവാക്കിയുമാണ് സബ്ജയില്‍ ഹരിത പദവി നേടിയത്. ജൈവമാലിന്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും.

സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്പെഷ്യല്‍ സബ് ജയില്‍

ഹരിത ജയില്‍ പ്രഖ്യാപനവും മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനവും വ്യവസായ കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ നിര്‍വഹിച്ചു. ജൈവ മാലിന്യങ്ങൾ വളമാക്കി കൃഷിക്ക് ഉപയോഗിക്കും. ഇതിനായി തടവുകാർക്കും ജീവനക്കാർക്കും പരിശീലനവും നൽകി. പ്രമുഖ കഥാകാരന്‍ ടി പത്മനാഭനൻ പുസ്തക ശേഖരത്തില്‍ നിന്നും ജയില്‍ ലൈബ്രറിക്കായി മാറ്റിവെച്ച പുസ്തകങ്ങളുടെ കൈമാറ്റവും നടന്നു. പ്രിസണ്‍സസ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് അധ്യക്ഷത വഹിച്ചു.

Last Updated : Jan 9, 2021, 4:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.