ETV Bharat / state

Kannur Sandalwood Smuggling : മഴയുള്ള ദിവസം, മുറിക്കാന്‍ ശബ്‌ദംകുറഞ്ഞ മെഷീന്‍ ; പൊലീസ് ക്യാമ്പിനടുത്തെ ചന്ദനമരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക്

Sandalwood Smuggling Kannur : പുലർച്ചെ ചെറിയ മഴയുള്ള ദിവസം, അധികം ശബ്‌ദമില്ലാത്ത കട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ചന്ദന മോഷണം. ചന്ദനം കടത്താനുള്ള വാഹനം നേരത്തേ തന്നെ പാർക്ക് ചെയ്‌തിട്ടുണ്ടാകും. മരം വെട്ടി മാറ്റിയാല്‍ ഈ വാഹനത്തില്‍ അതിര്‍ത്തി കടത്തും. അവിടെ നിന്ന് മറ്റൊരു സംഘം മറ്റൊരു വാഹനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും

sandalwood smuggling kannur
sandalwood smuggling kannur
author img

By ETV Bharat Kerala Team

Published : Sep 28, 2023, 9:22 PM IST

മഴയുള്ള ദിവസം, മുറിക്കാന്‍ ശബ്‌ദംകുറഞ്ഞ മെഷീന്‍ ; പൊലീസ് ക്യാമ്പിനടുത്തെ ചന്ദനമരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക്

കണ്ണൂര്‍ : കേരള പൊലീസിന്‍റെ സായുധ വിഭാഗത്തിന്‍റെ കണ്ണൂരിലെ ക്യാമ്പ്. രാത്രിയും പകലും പൊലീസ് കാവല്‍. തൊട്ടടുത്തായി കണ്ണൂർ റൂറൽ എസ്‌പി ഓഫീസ്. ഇവരെയൊക്കെ ഞെട്ടിച്ച് പൊലീസ് ക്യാമ്പിലെ വോളിബോള്‍ ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ചന്ദനമരങ്ങൾ അടുത്തിടെ മോഷണം പോയി. ഇത് രണ്ടാംതവണയാണ് തീക്കട്ടയില്‍ ഉറുമ്പരിച്ചത്.

ഇതോടെ ചന്ദനക്കള്ളൻമാരെ പിടിക്കാൻ പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. പക്ഷേ ചന്ദനം പോയ വഴി പോലും കണ്ടെത്താനായില്ല. പൊലീസ് ക്യാമ്പിലെ അടക്കം കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രം നൂറ് കണക്കിന് ചന്ദന മരങ്ങൾ ഈ വർഷം മോഷണം പോയിട്ടുണ്ട്. അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തെയാണ് വനം വകുപ്പിന് സംശയം.

കള്ളൻമാരുടെ രീതികൾ എങ്ങനെയെന്നും വനംവകുപ്പിനറിയാം. പുലർച്ചെ ചെറിയ മഴയുള്ള ദിവസം, അധികം ശബ്‌ദമില്ലാത്ത കട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ചന്ദന മോഷണം. ചന്ദനം കടത്താനുള്ള വാഹനം നേരത്തേതന്നെ പാർക്ക് ചെയ്‌തിട്ടുണ്ടാകും. മരം വെട്ടി മാറ്റിയാല്‍ ഈ വാഹനത്തില്‍ അതിര്‍ത്തി കടത്തും. അവിടെ നിന്ന് മറ്റൊരു സംഘം മറ്റൊരു വാഹനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നുമാണ് വനംവകുപ്പ് പറയുന്നത്.

ആന്ധ്രയും ഗോവയുമാണ് ഇവരുടെ കേന്ദ്രങ്ങൾ. ആയുധങ്ങൾ അടക്കം സംഘങ്ങളായി എത്തുന്ന ചന്ദനക്കൊള്ളക്കാരെ നേരിടാൻ സ്വകാര്യ വ്യക്തികൾക്ക് ഭയമാണ്. പതിനഞ്ചോളം പൊലീസ് സ്‌റ്റേഷനുകളുടെ പരിധികളില്‍ ഒരു ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മാത്രമാണുള്ളതെന്നതും കവർച്ചക്കാർക്ക് അനുഗ്രഹമാണ്.

നിരവധി ചെറു സംഘങ്ങളാണ് ഓരോ മോഷണത്തിനും പിന്നിലുണ്ടാവുക. അതിനാല്‍ പിടികൂടുന്നവരില്‍ നിന്ന് സമ്പൂർണ വിവരങ്ങൾ ലഭിക്കാറുമില്ല. കേരളത്തിലെ പ്രകൃതിദത്ത ചന്ദനമരത്തിന് വിദേശത്ത് അടക്കം വൻ ഡിമാൻഡാണ്. മൂപ്പെത്തിയ ചന്ദനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ അറിയിച്ച് മുറിച്ചെടുത്താല്‍ ഗുണമനുസരിച്ചുള്ള വില കിട്ടുമെന്ന് പലർക്കും അറിയില്ല.

കവര്‍ച്ചക്കാരെ ഭയന്ന് വീട്ടുപറമ്പിലെ ചന്ദനമരങ്ങള്‍ അനധികൃത കച്ചവടക്കാര്‍ക്ക് വിറ്റ് ഒഴിവാക്കുകയാണ് സ്ഥലം ഉടമകള്‍. ആന, പുലി, കടുവ, കാട്ടുപോത്ത് അടക്കം കാട്ടിലുള്ളതെല്ലാം നാട്ടിലിറങ്ങുമ്പോൾ വന്യമൃഗശല്യം തടയാൻ തന്നെ വനംവകുപ്പിന് ആവശ്യമായ ജീവനക്കാരില്ല. അതോടൊപ്പം ചന്ദന മോഷണം കൂടി വരുമ്പോൾ ശരിക്കും പ്രതിസന്ധിയിലാകുന്നത് വനംവകുപ്പാണ്.

മറയൂര്‍ ചന്ദന ലേലം : 37 കോടി 22 ലക്ഷം രൂപയുടെ വില്പനയാണ് ഇത്തവണത്തെ മറയൂർ ചന്ദന ലേലത്തില്‍ നടന്നത്. മൈസൂര്‍ സാന്‍ഡല്‍സ് ഉള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്‍പത് സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്നും ശേഖരിച്ച ചന്ദനവും ഇത്തവണ ലേലത്തില്‍ വിറ്റഴിച്ചു.

15 ക്ലാസുകളിലായി 169 ലോട്ടുകളില്‍ 68.632 ടണ്‍ ചന്ദനം ഇത്തവണ ലേലത്തില്‍വച്ചു. ഇതില്‍ 30467.25 കിലോഗ്രാം ചന്ദനം വിറ്റു. ആദ്യ ദിവസം 28.96 കോടി രൂപയുടേയും രണ്ടാം ദിനം 8.26 കോടി രൂപയുടേയും വില്‍പനയാണ് നടന്നത്. കര്‍ണാടക സോപ്‌സ്, ഔഷധി, ജയ്പൂര്‍ സിഎംടി ആര്‍ട്‌സ് ഇന്ത്യ ലിമിറ്റഡ്, കെഎഫ്‌ഡിസി, കൊച്ചിന്‍ ദേവസ്വം, തിരുനാവായ ക്ഷേത്രം തുടങ്ങി ഒന്‍പത് സ്ഥാപനങ്ങളാണ് പങ്കെടുത്തത്.

For All Latest Updates

TAGGED:

sandalwood
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.